Advertisement

മലമ്പുഴയിൽ 14 വയസുകാരിയെയും 24കാരനെയും മരച്ചില്ലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

May 17, 2023
Google News 2 minutes Read
young woman and young man hanged to death Malampuzha

യുവാവിനെയും പെൺകുട്ടിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലമ്പുഴ പടലിക്കാടാണ് സംഭവം. 14 വയസുകാരിയായ ധരണി, 24 കാരനായ രഞ്ജിത്ത് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരെയും മൂന്നു ദിവസമായി കാണാനില്ലായിരുന്നുവെന്ന് പൊലീസ് പറയുന്നു. യുവാവിനെയും പെൺകുട്ടിയെയും കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.

Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍

വീടിനു സമീപത്തെ പറമ്പിലാണ് ഇവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരെയും മൂന്നു ദിവസം മുൻപ് കാണാതായെന്നാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നത്. പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. രണ്ടുപേരും ബന്ധുക്കളാണെന്നാണ് വിവരം. ഇവർ അടുപ്പത്തിലായിരുന്നതായും സൂചനയുണ്ട്.

Story Highlights: young woman and young man hanged to death Malampuzha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here