ബഹ്‌റൈന്‍- ഖത്തര്‍ വിമാന സര്‍വീസുകള്‍ മെയ് 25 മുതല്‍ പുനരാരംഭിക്കും

ബഹ്‌റൈന്‍-ഖത്തര്‍ വിമാന സര്‍വീസുകള്‍ ഈ മാസം 25 മുതല്‍ പുനരാരംഭിക്കും. ബഹ്‌റൈന്‍ സിവില്‍ ഏവിയേഷന്‍ വിഭാഗമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമാണിതെന്നാണ് ഏവിയേഷന്‍ വിഭാഗം അറിയിക്കുന്നത്. (Bahrain-Qatar flights will resume from May 25)
ഏപ്രില്‍ 12ന് സൗദി തലസ്ഥാനമായ റിയാദിലെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ആസ്ഥാനത്ത് ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകളുടെ ഫലമായാണ് നയതന്ത്ര ബന്ധവും വ്യോമ സേവനയും പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. ഖത്തറിന് മേല്‍ ബഹ്‌റൈന്‍ ഉള്‍പ്പടെയുള്ള നാല് അയല്‍ രാജ്യങ്ങള്‍ 2017 ജൂണ്‍ അഞ്ചിനാണ് ഉപരോധം പ്രഖ്യാപിച്ചത്.
Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍
രാഷ്ട്രീയ, സാമ്പത്തിക, നയതന്ത്ര ഉപരോധം പ്രഖ്യാപിക്കുകയും നീണ്ട മൂന്നര വര്‍ഷത്തിന് ശേഷം 2021 ജനുവരി അഞ്ചിന് സൗദിയില്‍ നടന്ന ജിസിസി ഉച്ചകോടിയില്‍ ഒപ്പുവെച്ച അല്‍ ഉല കരാറിനെ തുടര്‍ന്ന് ഉപരോധം പിന്‍വലിക്കുകയും ചെയ്തിരുന്നെങ്കിലും ബഹ്‌റൈനുമായുള്ള ഭിന്നത പരിഹരിച്ചിരുന്നില്ല. ഈ വര്‍ഷം തുടക്കത്തിലാണ് ഖത്തര്‍-ബഹ്‌റൈന്‍ അധികൃതര്‍ ചര്‍ച്ച നടത്തി ഭിന്നത പരിഹരിച്ചു നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാന്‍ തീരുമാനമായത്.
Story Highlights: Bahrain-Qatar flights will resume from May 25
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here