സര്‍ക്കാരിന്‍റെ 100ദിന കർമപരിപാടി; പത്ര പരസ്യത്തിൽ പേര് ഉൾപ്പെടുത്തിയില്ല; അതൃപ്തിയറിയിച്ച് മന്ത്രി ജി ആർ അനിൽ

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ 100 ദിന കർമ പരിപാടിയുടെ ഭാഗമായി നടത്തുന്ന പരിപാടിയുടെ പത്ര പരസ്യത്തിൽ സ്വന്തം പേര് ഉൾപ്പെടുത്താത്തതിൽ അതൃപ്തിയറിയിച്ച് മന്ത്രി ജി ആർ അനിൽ. (Name was not included in govt advertisement; GR Anil)
തിരുവനന്തപുരം പിരപ്പൻകോട് ഇന്ന് നടക്കാനിരിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രഖ്യാപനങ്ങൾ സംബന്ധിച്ച പരസ്യത്തെ ചൊല്ലിയാണ് വിവാദം. സ്വന്തം മണ്ഡലത്തിലെ പരിപാടിയായിട്ടും പേരും ചിത്രവും ഉൾപ്പെടുത്തിയില്ല എന്നാണ് ജി ആർ അനിലിന്റെ വിമർശനം. ആരോഗ്യവകുപ്പാണ് പരസ്യം നൽകിയത് എന്നാണ് പി ആർ ഡി മന്ത്രിക്ക് നൽകിയ വിശദീകരണം.
Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍
അതേസമയം സംസ്ഥാന സർക്കാറിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രഖ്യാപനവും സംസ്ഥാനതല ഉദ്ഘാടനവും ഇന്ന് നടന്നു. സംസ്ഥാനത്തെ 5,409 ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രഖ്യാപനം ഇന്ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം പിരപ്പൻകോട് ജനകീയ ആരോഗ്യ കേന്ദ്രത്തിൽ വച്ച് ആരോഗ്യമന്ത്രി വീണ ജോർജിന്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
Story Highlights: Name was not included in govt advertisement; GR Anil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here