Advertisement

വിസ അപേക്ഷകളിൽ കാലതാമസം; ദുബായിൽ വീഡിയോ കോൾ സേവനത്തിന് മികച്ച പ്രതികരണം

May 19, 2023
Google News 2 minutes Read
VISA Verification through Video Call. Reprensentation Image

വിസ അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാൻ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ഏർപ്പെടുത്തിയ വീഡിയോ കോൾ സേവനത്തിന് മികച്ച പ്രതികരണമെന്ന് അധികൃതർ. വകുപ്പിൻറെ വെബ്സൈറ്റ് മുഖേനയാണ് ഈ സേവനം സാധ്യമാകുന്നത്. Dubai Implements Video Conference for Visa Applications

വിസ സംബന്ധമായ വിവിധ ആവശ്യങ്ങൾ എളുപ്പത്തിൽ നിറവേറ്റുന്നതിനായാണ് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ് വീഡിയോ കോൾ സേവനത്തിന് തുടക്കമിട്ടത്. ആരംഭിച്ച് മാസങ്ങൾക്കുളളിൽ തന്നെ മികച്ച പ്രതികരണമാണ് സേവനത്തിന്ലഭിക്കുന്നതെന്ന് ജിഡിആർഎഫ്എ അധികൃതർ അറിയിച്ചു. പുതിയ സേവനത്തിലൂടെ എമിഗ്രേഷൻ ഓഫീസുകൾ സന്ദർശിക്കാതെ തന്നെ വ്യക്തികൾക്ക് ഉദ്യോഗസ്ഥരുമായി വീഡിയോ കോളുകളിലൂടെ ബന്ധപ്പെടാം.

Read Also: 510 മില്യൺ ദിർഹത്തിന്റെ സാമ്പത്തിക തട്ടിപ്പ്; അബുദാബിയിൽ 13 ഇന്ത്യക്കാർക്ക് ശിക്ഷ

ഇതുവഴി വിസ പ്രശ്‌നങ്ങൾ വേഗത്തിലും കാര്യക്ഷമമായും പരിഹരിക്കാനുമുളള അവസരമാണ് വകുപ്പ് ഒരുക്കിയിരിക്കുന്നത്. താമസക്കാരുടെയും വിനോദസഞ്ചാരികളുടെയും ഉൾപ്പെടെ വിവിധ തരത്തിലുള്ള പരാതികൾ പരിഹരിക്കുന്നതിൽ വീഡിയോ കോൾ സേവനം വളരെ ഫലപ്രദമാണെന്ന് അതോറിറ്റി വ്യക്തമാക്കി. നിലവിൽ വകുപ്പിന്റെ പ്രവർത്തിസമയങ്ങളിലാണ് സേവനം ലഭിക്കുക. ഉടൻ 24 മണിക്കൂറും ലഭ്യമാവുന്ന രീതിയിൽ വിഡിയോകോൾ സേവനം ക്രമീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Story Highlights: Dubai Implements Video Conference for Visa Applications

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here