Advertisement

ഇ-പോസ് മെഷീൻ പണിമുടക്കി; സംസ്ഥാനത്ത് ഇന്നും റേഷൻ വിതരണം തടസപ്പെട്ടു

May 19, 2023
Google News 1 minute Read
ration distribution crisis

ഇ-പോസ് മെഷീൻ പണിമുടക്കിയത് മൂലം സംസ്ഥാനത്ത് ഇന്നും റേഷൻ വിതരണം തടസപ്പെട്ടു. രാവിലെ കടതുറന്ന റേഷൻ വ്യാപാരികൾക്ക് സൈൻ ഇൻ ചെയ്യാൻ സാധിച്ചില്ല. ഇ-പോസ് മെഷീൻ സർവ്വർ തകരാറിലായതാണ് പ്രതിസന്ധിയിലേക്ക് നയിച്ചത്. ( ration distribution crisis )

പാലക്കാട് താലൂക്കിൽ മാത്രം 167 റേഷൻ കടകളിലാണ് വിതരണം തടസ്സപ്പെട്ടത്.കോഴിക്കോട് 1100ഓളം കടകളിൽ പ്രതിസന്ധിയുണ്ടായി. കടകളിലെത്തിയ ആളുകൾ കാർഡുകൾ നൽകി മടങ്ങുകയാണുണ്ടായത്.

തുടർന്ന് 11 മണിയോടെ സർവ്വർ പ്രതിസന്ധി പരിഹരിച്ചു.കഴിഞ്ഞ മാസവും മൂന്ന് ദിവസം സർവ്വർ പ്രതിസന്ധി മൂലം റേഷൻ വിതരണം തടസപ്പെട്ടിരുന്നു.

Story Highlights: ration distribution crisis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here