ചാലക്കുടിയിൽ ജനവാസ മേഖലയിൽ കാട്ടുപോത്തിറങ്ങി

ചാലക്കുടിയിൽ ജനവാസ മേഖലയിൽ കാട്ടുപോത്തിറങ്ങി. മേലൂർ വെട്ടുകടവ് പ്രദേശത്താണ് കാട്ടുപോത്തിനെ കണ്ടത്. രാവിലെ പ്രദേശവാസികളാണ് ആദ്യം പോത്തിനെ കണ്ടത്. ആളുകൾ ബഹളം വെച്ചതോടെ ഒഴിഞ്ഞ പറമ്പിലേക്ക് ഓടി കയറുകയായിരുന്നു. ( wild buffalo spotted in chalakkudy )
കാട്ട് പോത്ത് ആളുകളെ ആക്രമിക്കുകയോ മറ്റ് നാശനഷ്ടങ്ങൾ ഉണ്ടാകുകയോ ചെയ്തിട്ടില്ല. നിലവിൽ വെട്ടുകടവ് പാലം കഴിഞ്ഞ് വരുന്ന ഭാഗത്ത് പറമ്പിൽ നിലയുറപ്പിച്ചിരിക്കുകയാണ് പോത്ത്. നാട്ടുകാർ ഫോറസ്റ്റ് അതികൃതരെ വിവരം അറിയിച്ചിട്ടുണ്ട്.
ഒരു വർഷം മുമ്പ് മേലൂർ കൊരട്ടി പ്രദേശത്ത് ജനവാസ മേഖലയിൽ ഒരു കാട്ടുപോത്ത് എത്തിയിരുന്നു.
Story Highlights: wild buffalo spotted in chalakkudy
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here