Advertisement

ചാറ്റ് ജിപിടിയ്ക്ക് സമാനമായ ഫീച്ചറുകള്‍ അലക്‌സയിലെത്തുന്നു; എന്തൊക്കെ അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാം?

May 20, 2023
Google News 3 minutes Read
Amazon plans to rework Alexa in the age of ChatGPT

ചാറ്റ് ജിപിടിയ്ക്ക് സമാനമായ ഫീച്ചറുകളോടെ വോയ്‌സ് അസിസ്റ്റന്റ് ഡിവൈസായ അലക്‌സയെ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള നീക്കവുമായി ആമസോണ്‍. ഓപ്പണ്‍ എ ഐ വികസിപ്പിച്ച ചാറ്റ് ജിപിറ്റിയ്ക്ക് സമാനമായി ഉപയോക്താക്കളോട് കൂടുതല്‍ ക്രിയാത്മകമായി പ്രതികരിക്കാനാണ് ആമസോണ്‍ അലക്‌സയെ ഒരുക്കുന്നത്. മാഷബിള്‍ വെബ്‌സൈറ്റാണ് ഇത് സംബന്ധിച്ച സൂചനകള്‍ പുറത്തുവിട്ടത്. (Amazon plans to rework Alexa in the age of ChatGPT)

ഡിസ്‌നി, ലെഗോ മുതലായ കമ്പനികളുടെ കൂടി സഹകരണത്തോടെയാകും ആമസോണ്‍ അലക്‌സയെ മെച്ചപ്പെടുക്കുക. ലാര്‍ജ് ലാംഗ്വേജ് മോഡല്‍ (LLM) ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അല്‍ഗൊരിതം ഉപയോഗിച്ചാണ് അലക്‌സയെ നവീകരിക്കാനിരിക്കുന്നത്.

Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍

എട്ട് വയസുള്ള ഒരു കൊച്ചുകുട്ടി പറഞ്ഞത് പ്രകാരം അലക്‌സ ഒരു പൂച്ചയുടേയും അമ്പിളി അമ്മാവന്റേയും കഥ വിവരിക്കുന്ന ഒരു ഡോക്യുമെന്റ് നിലവില്‍ പുറത്തിറങ്ങിയിട്ടുണ്ട്. ചാറ്റ് ജിപിടിയുടെ മാതൃകയില്‍ കുട്ടിയുടെ താത്പര്യങ്ങള്‍ക്കും ശരീര ഭാഷയ്ക്കും അനുസൃതമായി അലക്‌സ കഥ മെനയുന്ന ഒരു ഇല്ല്യുസ്‌ട്രേഷനാണ് പുറത്തെത്തിയിരിക്കുന്നത്. ചില പ്രത്യേകതകളും താല്‍പര്യങ്ങളും പറഞ്ഞ് കൊടുത്താല്‍ ഉപയോക്താക്കള്‍ക്കായി അലക്‌സ നെറ്റ്ഫ്‌ളിക്‌സ് സീരിസുകളും എച്ച്ബിഒ വിഡിയോകളും നിര്‍ദേശിക്കുന്നത് ഉള്‍പ്പെടെയുള്ള മാറ്റങ്ങളാണ് വരാനിരിക്കുന്നത്.

Story Highlights: Amazon plans to rework Alexa in the age of ChatGPT

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here