വേദിയിൽ പാട്ട് പാടവെ പൊട്ടിക്കരഞ്ഞ് ഗായിക അമൃത സുരേഷ്

വേദിയിൽ പാട്ട് പാടവെ പൊട്ടിക്കരഞ്ഞ് ഗായിക അമൃത സുരേഷ്. അച്ഛൻ സുരേഷിന്റെ അനുസ്മരണ വേദിയിൽ ഗാനം ആലപിക്കവെയാണ് മകളും ഗായികയുമായ അമൃത കരഞ്ഞുപോയത്. ( amrutha suresh cries while singing )
1971 ൽ പുറത്തിറങ്ങിയ ഗുഡ്ഡി എന്ന ചിത്രത്തിലെ ബോലെ രേ പപ്പി ഹരാ എന്ന ഗാനമാണ് അമൃത ആലപിച്ചത്. ചിത്രത്തിൽ ഗായിക വാണി ജയറാമാണ് പാട്ട് പാടിയിരിക്കുന്നത്. അമൃത സുരേഷ് തന്നെയാണ് കരഞ്ഞുകൊണ്ട് പാട്ട് പാടുന്ന വിഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. അച്ഛാ എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്. നിരവധി പേരാണ് തങ്ങളുടെ പ്രിയ ഗായികയ്ക്ക് ആശ്വാസമേകുന്ന വാക്കുകളുമായി പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്.
ഏപ്രിൽ 18നാണ് അമൃതയുടെ അച്ഛനും ഓടക്കുഴൽ കലാകാരനുമായ പി.ആർ സുരേഷ് സ്ട്രോക്കിനെ തുടർന്ന് അന്തരിച്ചത്. വീട്ടിൽ വച്ച് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട സുരേഷിനെ ഉടൻ ആശുപത്രിയിലെത്തിച്ചിരുന്നു.
Story Highlights: amrutha suresh cries while singing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here