International Tea Day 2023: ദിവസം എത്ര ചായ വരെ കുടിക്കാം? ചായ കുടിക്കുന്നത് ആരോഗ്യത്തിന് ദോഷമോ? അറിയാം ചില ചായ വിവരങ്ങള്‍

ചായ പല ഇന്ത്യക്കാരുടേയും ജീവന്റെ ഒരു ഭാഗം പോലെ തന്നെയാണ്. കൃത്യസമയത്ത് ചായ കുടിച്ചില്ലെങ്കില്‍ തലവേദന ഉള്‍പ്പെടെയുള്ള പല അസ്വസ്ഥതകളും ഉണ്ടാകുന്നവരുണ്ട്. ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍, വൈകുന്നേരങ്ങളെ സജീവമാക്കാന്‍, പ്രഭാതങ്ങളെ ഊര്‍ജസ്വലമാക്കാന്‍ ഒക്കെ ഇന്ത്യന്‍ ജീവിതത്തില്‍ ചായയ്ക്ക് പ്രത്യേക സ്ഥാനം തന്നെയുണ്ട്. ലോകരുടെ മുഴുവന്‍ പ്രീയപ്പെട്ട പാനീയമായ ചായയ്ക്കുവേണ്ടിയുള്ള ദിനമാണ് ഇന്ന്. അന്താരാഷ്ട്ര ചായ ദിവസം. ഈ ദിനം ചായയെക്കുറിച്ച് തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ പരിശോധിക്കാം. (International tea day interesting facts about tea)
ദിവസം എത്ര ചായ വരെയാകാം?
പ്രായപൂര്‍ത്തിയായ ആരോഗ്യവാനായ ഒരു മനുഷ്യന് പേടികൂടാതെ 2 മുതല്‍ 3 കപ്പ് ചായ വരെ കുടിയ്ക്കാം. പാലും പഞ്ചസാരയും ചേര്‍ക്കാതെ ചായ വെറും വയറ്റില്‍ കുടിയ്ക്കുന്നത് ദഹനത്തിന് നല്ലതാണ്.
ചായയില്‍ എത്ര കലോറിയുണ്ട്?
താരതമ്യേനെ കലോറി മൂല്യം കുറഞ്ഞ ആരോഗ്യദായകമായ പാനീയമാണ് ചായ. പാലും പഞ്ചസാരയും ചേര്‍ക്കാത്ത ഒരു കപ്പ് ചായയില്‍ വെറും മൂന്ന് കലോറി മാത്രമേ അടങ്ങിയിട്ടുളളൂ. പാലും പഞ്ചസാരയും ചേര്‍ക്കുമ്പോഴാകട്ടെ ഇത് ഏകദേശം 37 കലോറിയാകുന്നു.
ചായ കുടിക്കാന്‍ പ്രത്യേക സമയമുണ്ടോ?
ബെഡ് ടീയേക്കാള്‍ മികച്ച ഓപ്ഷന്‍ എന്തുകൊണ്ടും പ്രഭാത ഭക്ഷണത്തിന് ശേഷമുള്ള ചായയാണെന്ന് വിദഗ്ധര്‍ പറയുന്നു. രാവിലെ തന്നെയാണ് ചായ കുടിക്കാനുള്ള ഏറ്റവും മികച്ച സമയം.
ചായ ആരോഗ്യദായകമാണോ?
ദഹനത്തിന് സഹായിക്കുമെന്ന് മാത്രമല്ല ചായയില്‍ 99 ശതമാനം വെള്ളമായതിനാല്‍ നിര്‍ജലീകരണം തടയാന്‍ അത്യുത്തമാണ്. ബ്രോക്കോളിയിലും മുന്തിരിയിലുമുള്ള പോഷകങ്ങള്‍ കട്ടന്‍ചായയില്‍ നിന്നും ലഭിക്കുമെന്നും പഠനങ്ങളുണ്ട്. കൂടാതെ കട്ടന്‍ചായയോ, ഗ്രീന്‍ ടീയോ കുടിക്കുന്നത് ഹൃദയാരോഗ്യത്തിനും നല്ലതാണ്. പൊതുവില്‍ ചായ പാലും പഞ്ചസാരയും ചേര്‍ക്കാതെ ഉപയോഗിക്കുന്നതാണ് നല്ലത്.
Story Highlights: International tea day interesting facts about tea
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here