Advertisement

പാൻ ബഹ്‌റൈൻ പതിനേഴാം വാർഷികം മെയ് 26ന്, ബെസ്റ്റ് സോഷ്യൽ വർക്കർ അവാർഡ് വി പി ജോർജിന്

May 20, 2023
Google News 3 minutes Read
Pan Bahrain 17th Anniversary

പാൻ ബഹ്‌റൈൻ പതിനേഴാം വാർഷികവും അവാർഡ് ദാന ചടങ്ങും മെയ് 26 -ന് നടക്കും.പാൻ ബെസ്റ്റ് സോഷ്യൽ വർക്കർ അവാർഡ് വി പി ജോർജിന് നൽകും. ബഹ്‌റൈനിലെ അറിയപ്പെടുന്ന സാമൂഹിക സാംസ്കാരിക ജീവകാരുണ്യ സംഘടനയാണ് പ്രവാസി അസോസിയേഷൻ ഓഫ് അങ്കമാലി നെടുമ്പാശ്ശേരി (പാൻ ബഹ്‌റൈൻ) (Pan Bahrain 17th Anniversary Best Social Worker Award to VP George)

മെയ് മാസം ഇരുപത്തിയാറാം തീയതി ഉച്ചയ്ക്ക് 11.30 -ന് ബാൻ സാങ്ങ് തായി ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിക്കുന്ന പരിപാടിയിൽ ലോകപ്രശസ്ത സാമൂഹിക ജീവകാരുണ്യ പ്രവർത്തകനായ റവ. ഫാദർ ഡേവിസ് ചിറമേൽ മുഖ്യ അതിഥിയായിരിക്കുമെന്ന് പാൻ പ്രസിഡൻറ് ഡെന്നിമഞ്ഞളി, സെക്രട്ടറി ഡോളി ജോർജ് എന്നിവർ അറിയിച്ചു.

Read Also: 2000 രൂപയുടെ നോട്ട് നിരോധിച്ചത് ആശങ്കയുണ്ടാക്കുന്ന തീരുമാനം, സമ്പദ് വ്യവസ്ഥയുടെ വിശ്വാസ്യത തകർക്കും; മന്ത്രി കെ.എൻ ബാലഗോപാൽ

പാൻ ബഹറിൻ വർഷംതോറും നൽകി വരാറുള്ള പാൻ ബെസ്റ്റ് സോഷ്യൽ വർക്കർ അവാർഡ് ഈ വർഷം അങ്കമാലിയിൽ സാമൂഹിക ജീവകാരുണ്യ രംഗത്ത് നിറസാന്നിധ്യമായി നിൽക്കുന്ന, മൂക്കന്നൂർ സ്വദേശിയായ വി പി ജോർജിന് സമ്മാനിക്കുമെന്ന് പാൻ കോർ ഗ്രൂപ്പ് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, വൈസ് പ്രസിഡണ്ട് റൈസൺ വർഗീസ് എന്നിവർ പ്രഖ്യാപിച്ചു. പാൻ ബഹറിൻ പുതുതായി നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന വാർഷിക ഭവനദാന പദ്ധതി റവ ഫാദർ ഡേവിസ് ചിറമേൽ ഉദ്ഘാടനം ചെയ്യും.

ബഹറിനിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ അംഗങ്ങളുടെ നിരവധിയായ കലാപരിപാടികളും രുചികരമായ ഭക്ഷണവും തയ്യാറാക്കിയിട്ടുണ്ട് എന്ന് സംഘാടകസമിതി കൺവീനർ പോളി പറമ്പി, ചാരിറ്റി കമ്മറ്റി കൺവീനർ ജോയ് വർഗീസ് എന്നിവർ അറിയിച്ചു. ഇന്ത്യൻ ഡിലൈറ്റ് റസ്റ്റോറന്റൽ വിളിച്ച വാർത്താസമ്മേളനത്തിൽ പാൻ പ്രസിഡൻറ് ഡെന്നി മഞ്ഞളി, സെക്രട്ടറി ഡോളി ജോർജ് , കോർ ഗ്രൂപ്പ് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, വൈസ് പ്രസിഡണ്ട് റൈസൺ വർഗീസ്, സംഘാടകസമിതി കൺവീനർ പോളി പറമ്പി എന്നിവർ സന്നിഹിതരായിരുന്നു.കൂടുതൽ വിവരങ്ങൾക്കായി 34523472 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Story Highlights: Pan Bahrain 17th Anniversary Best Social Worker Award to VP George

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here