മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന് മാലപൊട്ടിക്കുന്ന സഹോദരന്മാർ അറസ്റ്റിൽ; ഇരുവരും ജയിലിൽ നിന്നിറങ്ങിയത് ഒരാഴ്ച്ച മുമ്പ്

നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ സഹോദരന്മാർ വാഹന മോഷണക്കേസിൽ അറസ്റ്റിലായി. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. പെരുങ്കടവിള തത്തിയൂർ അക്വാഡക്റ്റിനു സമീപം വട്ടംതല റോഡരികത്തു പുത്തൻ വീട്ടിൽ ഷിജു (30), സഹോദരൻ ഷീജിൻ (28) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. മോഷണ കേസ്സിൽ ജയിലിൽ കഴിയവേ ഒരാഴ്ചയ്ക്ക് മുമ്പാണ് ഇവർ ജാമ്യം നേടിയത്.
Read Also: കായംകുളത്ത് മാരക മയക്കുമരുന്നുമായി കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ
2 ദിവസം മുമ്പ് നെയ്യാറ്റിൻകര കോടതി സമുച്ചയത്തിനു സമീപം പാർക്ക് ചെയ്തിരുന്ന ബൈക്ക് ഇവർ മോഷ്ടിച്ചിരുന്നു. തുടർന്ന് ആ വാഹനത്തിൽ കറങ്ങിനടന്ന് മോഷണം, മാലപൊട്ടിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ ചെയ്യാൻ ശ്രമിക്കുകയായിരുന്നു. മാരായമുട്ടത്തിനു സമീപം കാർ വർക്ക്ഷോപ്പ് നടത്തിവരുകയാണ് ഇരുവരും.
നെയ്യാറ്റിൻകര അസി. പൊലീസ് സൂപ്രണ്ട് ടി. ഫറാഷിന്റ്, നെയ്യാറ്റിൻകര ഇൻസ്പെക്ടർ സി.സി. പ്രതാപചന്ദ്രൻ, സബ്ബ് ഇൻസ്പെക്ടർ ശശി ഭൂഷൺ നായർ എന്നിവർ ചേർന്നാണ് സഹോദരന്മാരെ അറസ്റ്റ് ചെയ്തത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ ഇവർ ബൈക്ക് മോഷ്ടിക്കുകയായിരുന്നു.
Story Highlights: Bike theft; brothers arrested in Neyyattinkara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here