Advertisement

സമരം നടക്കുമ്പോൾ കൈക്കരുത്തുകൊണ്ട് അകത്ത് കടക്കുന്നത് ശരിയല്ല; സെക്രട്ടറിയേറ്റ് ജീവനക്കാർക്കെതിരെ കെ. സുധാകരൻ

May 21, 2023
Google News 2 minutes Read
K Sudhakaran with an explanation in secretariat strike

സെക്രട്ടറിയേറ്റിൽ ജീവനക്കാരെ തടഞ്ഞ സംഭവത്തിൽ വിശദീകരണവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ രം​ഗത്ത്. ജീവനക്കാർ ഓഫീസിലേക്ക് പോകുന്നത് വിലക്കുക മാത്രമാണ് ചെയ്തത്. സമരം നടക്കുമ്പോൾ ആരെയാണെങ്കിലും തടയും. കൈക്കരുത്തുകൊണ്ട് അകത്ത് കടക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും ജീവനക്കാരി അങ്ങോട്ട് പോകാൻ പാടില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു. ( K Sudhakaran with an explanation in secretariat strike ).

Read Also: 2000 രൂപയുടെ നോട്ട് നിരോധിച്ചത് ആശങ്കയുണ്ടാക്കുന്ന തീരുമാനം, സമ്പദ് വ്യവസ്ഥയുടെ വിശ്വാസ്യത തകർക്കും; മന്ത്രി കെ.എൻ ബാലഗോപാൽ

ഉയർന്നുവന്നിരിക്കുന്ന ആരോപണങ്ങൾ നുണയാണെന്ന് പരസ്യമായി പറയാൻ ചങ്കൂറ്റമുണ്ടോയെന്ന് മുഖ്യമന്ത്രിയെ സുധാകരൻ വെല്ലുവിളിച്ചു. പ്രതിപക്ഷ നേതാവ് സതീശൻ ഇന്നലെ തന്നെ പരസ്യമായി പിണറായിയെ വെല്ലുവിളിച്ചിരുന്നു. സ്വതന്ത്രമായ ഒരു അന്വേഷണത്തിന് മുഖ്യമന്ത്രി തയ്യാറുണ്ടോ?. സർക്കാർ വകുപ്പിൽ ഒരു ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കുകയാണോ വേണ്ടത്.

ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ പോകാനാണ് കോൺ​ഗ്രസിന്റെ തീരുമാനം. നിയമനടപടി സ്വീകരിക്കും. ഈ മാസം 30 നുള്ളിൽ ബ്ലോക്ക് പ്രസിഡൻ്റുമാരെ തെരഞ്ഞെടുക്കും. കാട്ടാക്കട കോളജിലെ ആൾമാറാട്ടത്തിൽ പ്രിൻസിപ്പലിനെതിരെ മാത്രം നടപടിയെടുത്ത് കേസൊതുക്കാനാണ് ശ്രമമെന്നും പൊലീസ് കേസെടുത്തില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights: K Sudhakaran with an explanation in secretariat strike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here