“ചേരിയിൽ നിന്നുള്ള രാജകുമാരി” ആഡംബര സൗന്ദര്യ ബ്രാന്‍ഡിന്റെ മുഖമായി ധാരാവിയിലെ 14 വയസുകാരി

മുംബൈ ധാരാവിയിലെ ചേരിയില്‍ നിന്നും ആഡംബര സൗന്ദര്യ ബ്രാൻഡായ ഫോറസ്റ്റ് എസൻഷ്യൽസിന്റെ മുഖമായി മാറിയിരിക്കുകയാണ്14 വയസുകാരി മലീഷ ഖർവ. ആഡംബര സൗന്ദര്യ ബ്രാൻഡായ ഫോറസ്റ്റ് എസൻഷ്യൽസിന്റെ പുതിയ ക്യാമ്പയിനായ ‘ദി യുവതി കളക്ഷന്റെ’ മുഖമായി മാറിയിരിക്കുകയാണ് മലീഷ ഖർവ. (Malisha kharwa become face of luxury brands from dharavi)
ഹോഫ്മാൻ ഉടൻ തന്നെ ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുറക്കുകയും പെൺകുട്ടിക്കായി ഒരു GoFundMe പേജ് തയ്യാറാക്കുകയും ചെയ്തു. എൻ ഡി ടി വി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്ത നൽകിയത്.
ഇന്ന് ഖർവയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന് 2.5 ലക്ഷം ഫോളോവേഴ്‌സ് ഉണ്ട്. മനീഷ സാമൂഹ്യമാധ്യമങ്ങളിൽ പങ്കിടുന്ന പല പോസ്റ്റുകളിലും ചേരിയിൽ നിന്നുള്ള രാജകുമാരി എന്ന ഹാഷ്‍റ്റാഗ് ഉപയോഗിക്കുന്നതായി കാണാം.സമീപകാലത്ത് മോഡലിങ്ങിൽ സജീവമായി തുടങ്ങിയ മലീഷ “ലീവ് യുവർ ഫെയറിടെയിൽ” എന്ന ഹ്രസ്വചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
യുവമനസുകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫോറസ്റ്റ് എസൻഷ്യൽസിന്റെ പുതിയ കാമ്പയിനിന്‍റെ മുഖമായി മലീഷയെ തെരഞ്ഞെടുത്തിരിക്കുന്നത്.അതേസമയം വോഗ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ഫോറസ്റ്റ് എസൻഷ്യൽസിന്റെ സ്ഥാപകയും ചീഫ് മാനേജിംഗ് ഡയറക്ടറുമായ മീര കുൽക്കർണി പറഞ്ഞത് തങ്ങൾ മലീഷയുടെ സ്വപ്നങ്ങളെ പിന്തുണയ്ക്കുക മാത്രമല്ല, യുവ മനസ്സുകളെ ശാക്തീകരിക്കുക കൂടിയാണെന്നാണ് ലക്ഷ്യമെന്ന് അവർ പറഞ്ഞു.
Story Highlights: Malisha kharwa become face of luxury brands from dharavi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here