Advertisement

നോട്ട് നിരോധിച്ചത് കാക്കാമാരുടെ കള്ളപ്പണം തടയാനെന്ന് പറയും; സംഘികളുടെ കാര്യം ഓര്‍ത്താല്‍ കഷ്ടമെന്ന് പികെ ഫിറോസ്

May 22, 2023
2 minutes Read
pk-firos-against-sangh-parivar-workers-

സംഘപരിവാര്‍ അനുഭാവികളെ പരിഹസിച്ച് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. സംഘികളുടെ കാര്യം ഓര്‍ത്താല്‍ കഷ്ടമാണെന്നും അവരെ പരിഗണന അര്‍ഹിക്കുന്ന പ്രത്യേക വിഭാഗമായി കാണാന്‍ വല്ല മാര്‍ഗവുമുണ്ടോയെന്നും ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു. (P K Firos against Sangh Parivar Workers)

നോട്ട് നിരോധിച്ചാൽ അത് ഏതോ കാക്കാമാരുടെ കള്ളപ്പണം തടയാനാണെന്ന് പറഞ്ഞാൽ അതും വിശ്വസിച്ച് മാസങ്ങളോളം ബാങ്കിന് മുന്നിൽ ക്യൂ നിൽക്കണം. പോരാത്തതിന് ന്യായീകരിക്കുകയും വേണം.
2000 രൂപയുടെ നോട്ടിൽ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞാൽ കണ്ണും പൂട്ടി വിശ്വസിക്കണം.മുസ്‌ലിം വിരുദ്ധത ഉണ്ടെങ്കിൽ ഏത് തല്ലിപ്പൊളി സിനിമയും പോയി കാണണം.

Read Also: 2000 രൂപയുടെ നോട്ട് നിരോധിച്ചത് ആശങ്കയുണ്ടാക്കുന്ന തീരുമാനം, സമ്പദ് വ്യവസ്ഥയുടെ വിശ്വാസ്യത തകർക്കും; മന്ത്രി കെ.എൻ ബാലഗോപാൽ

32000 പെൺകുട്ടികൾ ഒക്കെ മതം മാറി സിറിയയിലേക്ക് പോയി എന്നത് കണ്ണടച്ച് വിശ്വസിക്കണം. മറ്റുള്ളവരൊക്കെ എല്ലാ വിഭാഗത്തിലുള്ളവരുമായി സൗഹൃദം സ്ഥാപിക്കുമ്പോൾ ഇവരിങ്ങനെ ടെൻഷനടിച്ച് മസിലും പിടിച്ച് നടക്കണം.അനിൽ ആൻറണി, ടോം വടക്കൻ, അബ്ദുള്ളക്കുട്ടി തുടങ്ങിയവരൊക്കെ പാർട്ടി മാറി കൂടെ കൂടിയാൽ അംഗീകരിക്കണം. അവരൊക്കെ പറയുന്നത് സഹിക്കണം. ആ രാജ സിംഹത്തെ ഒക്കെ സഹിക്കുന്നത് ആലോചിക്കാൻ പോലും വയ്യ.

15 ലക്ഷം അക്കൗണ്ടിലിടുമെന്ന് മോദി പറഞ്ഞാൽ പറഞ്ഞതാണെന്ന് ആദ്യം പറയണം. പിന്നെ മോദി അങ്ങിനെ പറഞ്ഞിട്ടേ ഇല്ല എന്നും പറയണം.ഇവരെ പരിഗണന അർഹിക്കുന്ന പ്രത്യേക വിഭാഗമായി കാണാൻ വല്ല മാർഗവുമുണ്ടോയെന്നും പി കെ ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു.

പികെ ഫിറോസ് പറഞ്ഞത്:

സത്യത്തിൽ ഈ സംഘികളുടെ കാര്യം ഓർത്താൽ കഷ്ടമാണ്.
നോട്ട് നിരോധിച്ചാൽ അത് ഏതോ കാക്കാമാരുടെ കള്ളപ്പണം തടയാനാണെന്ന് പറഞ്ഞാൽ അതും വിശ്വസിച്ച് മാസങ്ങളോളം ബാങ്കിന് മുന്നിൽ ക്യൂ നിൽക്കണം. പോരാത്തതിന് ന്യായീകരിക്കുകയും വേണം.
2000 രൂപയുടെ നോട്ടിൽ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞാൽ കണ്ണും പൂട്ടി വിശ്വസിക്കണം.
കൊടുങ്ങല്ലൂരിലെ സ്വന്തം നേതാവ് കള്ള നോട്ട് കേസിൽ പിടിക്കപ്പെട്ടാൽ (അതും ഒന്നല്ല രണ്ട് പ്രാവശ്യം) പാക്കിസ്ഥാനിലെ കള്ളനോട്ടടി കച്ചവടം പൂട്ടിക്കാൻ നമ്മളിട്ട പദ്ധതിയാണെന്ന് പറയണം.
പെട്രോളിനും ഡീസലിനും ഗ്യാസിനും വില കുത്തനെ കൂടുമ്പോഴും പ്രത്യേക ഡിസ്കൗണ്ട് ഒന്നും കിട്ടുന്നില്ലെങ്കിലും അതിനെയും ന്യായീകരിക്കണം. അദ്വാനി മാത്രമല്ല അദാനിയും വേണ്ടപ്പെട്ട ആളാണെന്ന് വിശ്വസിക്കണം. താൻ ദുരിതത്തിലാണെങ്കിലും അയാൾ തടിച്ച് കൊഴുക്കുമ്പോൾ സന്തോഷിക്കണം.
മുസ്‌ലിം വിരുദ്ധത ഉണ്ടെങ്കിൽ ഏത് തല്ലിപ്പൊളി സിനിമയും പോയി കാണണം. 32000 പെൺകുട്ടികൾ ഒക്കെ മതം മാറി സിറിയയിലേക്ക് പോയി എന്നത് കണ്ണടച്ച് വിശ്വസിക്കണം. മറ്റുള്ളവരൊക്കെ എല്ലാ വിഭാഗത്തിലുള്ളവരുമായി സൗഹൃദം സ്ഥാപിക്കുമ്പോൾ ഇവരിങ്ങനെ ടെൻഷനടിച്ച് മസിലും പിടിച്ച് നടക്കണം.
മര്യാദക്ക് ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കാൻ വിചാരിച്ച് ഒരു ബിരിയാണി ഒക്കെ ഓർഡർ ചെയ്ത് ഭക്ഷണം മുന്നിലെത്തുമ്പോഴായിരിക്കും തുപ്പൽ ജിഹാദ് ഓർമ്മ വരിക. അതോടെ അതും സ്വാഹ.
അനിൽ ആൻറണി, ടോം വടക്കൻ, അബ്ദുള്ളക്കുട്ടി തുടങ്ങിയവരൊക്കെ പാർട്ടി മാറി കൂടെ കൂടിയാൽ അംഗീകരിക്കണം. അവരൊക്കെ പറയുന്നത് സഹിക്കണം. ആ രാജ സിംഹത്തെ ഒക്കെ സഹിക്കുന്നത് ആലോചിക്കാൻ പോലും വയ്യ.
15 ലക്ഷം അക്കൗണ്ടിലിടുമെന്ന് മോദി പറഞ്ഞാൽ പറഞ്ഞതാണെന്ന് ആദ്യം പറയണം. പിന്നെ മോദി അങ്ങിനെ പറഞ്ഞിട്ടേ ഇല്ല എന്നും പറയണം.
സ്കൂൾ വിദ്യാഭ്യാസം മാത്രമേ തനിക്കുള്ളൂ എന്ന് മോദി ആദ്യം പറഞ്ഞാൽ അപ്പോൾ കയ്യടിക്കണം. പിന്നെ തനിക്ക് പി.ജിയുണ്ടെന്നും വെറും പിജിയല്ലെന്നും അത് എന്റയർ പൊളിറ്റിക്സിലാണെന്നും പറഞ്ഞാൽ അപ്പോഴും കയ്യടിക്കണം.
ഇങ്ങിനെ എന്തെല്ലാം കഷ്ടപ്പാടുകളാണ്.
ഇവരെ പരിഗണന അർഹിക്കുന്ന പ്രത്യേക വിഭാഗമായി കാണാൻ വല്ല മാർഗവുമുണ്ടോ?

Story Highlights: P K Firos against Sangh Parivar Workers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement