പത്തനംതിട്ടയില്‍ ആടിനെ പിടികൂടി ആക്രമിച്ച് കടുവ; നടുക്കുന്ന ദൃശ്യങ്ങള്‍ വീട്ടുകാര്‍ ജനലിലൂടെ കണ്ടു

പത്തനംതിട്ട വടശേരിക്കര ബൗണ്ടറിയില്‍ കടുവയിറങ്ങി. പ്രദേശത്തെ ഒരു ആടിനെ പിടിച്ചുകൊണ്ടുപോയി കടുവ കൊന്നുതിന്നെന്ന് നാട്ടുകാര്‍ പറയുന്നു. കടുവയെ നേരില്‍ക്കണ്ടെന്ന നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. (Tiger attacked goat in Pathanamthitta)
മുന്‍പ് തന്നെ ഈ പ്രദേശത്ത് കടുവയുടേയും പുലിയുടേയും സാന്നിധ്യമുള്ളതായി നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. പ്രദേശത്തെ ഒരു വീട്ടില്‍ വളര്‍ത്തിയിരുന്ന ആടിനെ കടുവ പിടിച്ചുകൊണ്ട് പോകുന്നത് ജനലിലൂടെ കണ്ടു എന്നാണ് വീട്ടുകാര്‍ പറയുന്നത്. ഭയന്നിരുന്ന വീട്ടുകാരും മറ്റുനാട്ടുകാരുമാണ് വനംവകുപ്പിനെ വിവരം അറിയിച്ചത്.
പ്രദേശത്ത് കുറച്ച് ദിവസത്തേക്ക് ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിശോധനയും അന്വേഷണവും പുരോഗമിക്കുകയാണ്.
Story Highlights: Tiger attacked goat in Pathanamthitta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here