24 കണക്ട് റോഡ് ഷോ ഇന്ന് ഇടുക്കിയിൽ; നാണ്യ വിളകളുടെ നട്ടെല്ലൊടിയുന്നോ എന്ന വിഷയത്തിൽ ജനകീയ സംവാദം

ആഗോള മലയാളികളുടെ ബൃഹദ്ശൃംഘലയായ 24കണക്ടിന്റെ റോഡ് ഷോ ഒൻപതാം ദിവസത്തിലേക്ക് കടന്നു. സമൂഹത്തിൽ സഹായമാവശ്യമുള്ളവരെയും സഹായം നൽകാൻ മനസുള്ളവരെയും ഒരുകുടക്കീഴിൽ അണിനിരത്തുന്ന 24 കണക്റ്റിൻ്റെ പ്രചരണ ജാഥ കോട്ടയത്തെ പര്യടനം പൂർത്തിയാക്കി ഇന്ന് ഇടുക്കി ജില്ലയിൽ പ്രവേശിക്കും. ഉപ്പുതറയിൽ നിന്നു തുടങ്ങുന്ന റോഡ് ഷോ കട്ടപ്പന നഗരത്തിലത്തി പിന്നീട് രാജകുമാരിയിൽ സമാപിക്കും. 24 Connect Road Show at Idukki
രാജകുമാരിയിൽ വൈകിട്ട് ഏഴുമണിക്ക് നാണ്യ വിളകളുടെ നട്ടെല്ലൊടിയുന്നോ എന്ന വിഷയത്തിൽ ഇന്ന് റോഡ് ഷോയുടെ ഭാഗമായി ജനകീയ സംവാദം സംഘടിപ്പിക്കപ്പെടും. തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച ജാഥ തെക്കൻ കേരളത്തിലും കോട്ടയത്തും വിവിധ വേദികളിൽ ആവേശം സൃഷ്ടിച്ചാണ് ഇടുക്കിയിലേക്ക് എത്തുന്നത്. ഇടുക്കിയിൽ ഉപ്പുതറയിലും, കടപ്പനയിലും, രാജകുമാരിയിലുമാണ് പ്രധാന സ്വീകരണ കേന്ദ്രം.

ഫ്ലവേഴ്സ് ടോപ്പ് സിങേഴ്സിലെയും കോമഡി ഉത്സവത്തിലെയും കലാകാരന്മാരുടെ പരിപാടികൾക്കൊപ്പം സമ്മാനക്കൂപ്പൺ നറുക്കെടുപ്പും തത്സമയ സമ്മാനവിതരണവും പരിപാടിക്കിടെ ക്രമീകരിച്ചിട്ടുണ്ട്.
വീണു പോകുന്നവർക്ക് താങ്ങായി, ജീവിതത്തിന്റെ കൊടുംവെയിലിൽ ഉരുകുന്നവർക്ക് തണലായി, വിദ്യാർത്ഥികൾക്ക് വഴികാട്ടിയായി, യുവജനങ്ങൾക്ക് മാർഗദർശിയായാണ് മലയാളിയുടെ ആഗോള ശൃംഖലയായ 24 കണക്റ്റിന് ഫ്‌ളവേഴ്‌സ് ടിവിക്കും 24 വാർത്താ ചാനലിനും ഒപ്പം കെഎൽഎം ആക്സിവ ഫിൻവെസ്റ്റും അലൻ സ്കോട്ടും ചേർന്നാണ് തുടക്കം കുറിച്ചത്.
Story Highlights: 24 Connect Road Show at Idukki
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here