അംബേദ്കർ കോഴ്‌സ് പഠിക്കേണ്ടെന്ന് ഡൽഹി സർവകലാശാല; എതിർപ്പറിയിച്ച് ഫിലോസഫി വിഭാഗം, കോഴ്സ് തുടരും

ഡോ. ബി.ആർ അംബേദ്കറുടെ ഫിലോസഫി കോഴ്‌സ് ബിരുദ പ്രോഗ്രാമിൽ നിന്ന് ഒഴിവാക്കാനുള്ള സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ നിർദ്ദേശം തള്ളി
സർവകലാശാല ഫിലോസഫി വിഭാഗം. കോഴ്‌സ് തുടരാൻ വൈസ് ചാൻസലർ യോഗേഷ് സിംഗിനോട് സർവകലാശാല ആവശ്യപ്പെട്ടു.
ബിഎ ഫിലോസഫി കോഴ്‌സിൽ നിന്ന് അംബേദ്കറുടെ ഭാഗം ഒഴിവാക്കാനുള്ള നിർദ്ദേശം മെയ് 8 നാണ് സ്റ്റാന്റിങ് കമ്മിറ്റി നിർദേശിക്കുന്നത്. മെയ് 12 ന് നടന്ന ഡിപ്പാർട്ട്‌മെന്റിന്റെ ബിരുദാനന്തര, ബിരുദ കരിക്കുലം കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്തു.(Delhi University panel proposes to drop Ambedkar course)
ദേശീയ വിദ്യാഭ്യാസ നയം 2020 അടിസ്ഥാനമാക്കിയുള്ള പാഠ്യപദ്ധതി അവലോകനത്തിന്റെ ഭാഗമായാണ് സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ നിർദ്ദേശം. അംബേദ്കർ രാജ്യത്തെ ഭൂരിഭാഗം ജനങ്ങളുടെ പ്രതിനിധിയാണെന്നും നിർദേശത്തെ എതിർക്കുന്നുവെന്നും ഡിപ്പാർട്ട്‌മെന്റിന്റെ കരിക്കുലം കമ്മിറ്റി വ്യക്തമാക്കി. ഇതുവരെ കോഴ്സിൽ മാറ്റം വരുത്തിയിട്ടില്ലെന്നും അക്കാദമിക് കാര്യങ്ങളിൽ തീരുമാനമെടുക്കുന്ന ഉന്നതാധികാര സമിതിയായ അക്കാദമിക് കൗൺസിലിന്റേതാണ് അന്തിമ തീരുമാനമെന്നും സ്റ്റാന്റിങ് കമ്മിറ്റി ചൂണ്ടിക്കാട്ടി.
അംബേദ്കർ കോഴ്‌സ് ഉപേക്ഷിക്കുന്നില്ലെന്നും നിർദ്ദേശം കമ്മിറ്റി നൽകിയിട്ടില്ലെന്നും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണും കോളേജ് ഡീനുമായ ബൽറാം പാണി പറഞ്ഞു. എല്ലാ പശ്ചാത്തലങ്ങളിൽ നിന്നുമുള്ള ചിന്തകരുടെ തത്ത്വചിന്തകൾ കൂട്ടിച്ചേർക്കണമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: Delhi University panel proposes to drop Ambedkar course