Advertisement

‘2000 രൂപ നോട്ടിനോട് മോദിക്ക് താല്‍പര്യമില്ലായിരുന്നു; അത് പാവങ്ങൾക്കുവേണ്ടിയുള്ളത് ആയിരുന്നില്ല’

May 23, 2023
Google News 2 minutes Read

2000 രൂപയുടെ കറന്‍സികൾ രാജ്യത്ത് ഇറക്കുന്നതിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താൽപര്യം ഇല്ലായിരുന്നുവെന്ന് റിപ്പോർട്ട്. നോട്ട് നിരോധനം തീരെ ചെറിയ കാലത്തിനുള്ളിൽ നടപ്പാക്കണമായിരുന്നെന്നതും ചെറിയ കറൻസി നോട്ടുകൾ പ്രിന്റ് ചെയ്യാനുള്ള ശേഷി ഇല്ലാതിരുന്നതിനെയും തുടർന്നാണ് മോദിക്ക് അങ്ങനെ തീരുമാനം എടുക്കേണ്ടി വന്നതെന്ന് വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന നൃപേന്ദ്ര മിശ്ര പറഞ്ഞു. 2014–2019 വരെ മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നയാളാണ് നൃപേന്ദ്ര മിശ്ര.

പാവങ്ങൾക്കുവേണ്ടിയുള്ള കറൻസി നോട്ടായി 2000ന്റെ നോട്ടിനെ അദ്ദേഹം കണ്ടിരുന്നില്ല. 1000, 500 നോട്ടുകൾ പിൻവലിച്ചതിനെ തുടർന്ന് അവിടെ കുറച്ചുകാലത്തേക്കു പുതിയ നോട്ടുകൾ ഇറക്കേണ്ടിയിരുന്നു. നിരോധിച്ച നോട്ടുകൾ തിരികെയെത്തുന്നതും പുതിയ നോട്ടുകളുടെ പ്രിന്റിങ്ങും ഉൾപ്പെടെയുള്ള കാര്യങ്ങൾ നോക്കുമ്പോൾ 2000ന്റെ നോട്ടുകൾ ഇറക്കുക എന്നതായിരുന്നു പോംവഴി’യെന്ന് നൃപേന്ദ്ര മിശ്ര വ്യക്തമാക്കി.

Read Also: ‘2000 രൂപ നോട്ടുകൾ മാറ്റാൻ സമയമുണ്ട്, ജനം പരിഭ്രാന്തരാകേണ്ടതില്ല’; റിസർവ് ബാങ്ക് ഗവർണർ

‘കള്ളപ്പണത്തെ നേരിടാൻ’വേണ്ടിയാണ് നോട്ട് നിരോധിച്ചത്. അപ്പോൾ വലിയ സംഖ്യയുടെ കറൻസി വീണ്ടുമിറക്കിയാൽ പൂഴ്ത്തിവയ്ക്കാനുള്ള സാധ്യത ഉണ്ടാകും. 2018 മുതൽ 2000ന്റെ നോട്ടുകൾ പുറത്തിറക്കിയിട്ടില്ലെന്ന്’ നൃപേന്ദ്ര മിശ്ര വിശദീകരിച്ചു.

Story Highlights: PM Modi was not in favour of Rs 2000 notes, Ex-PMO

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here