കേരളത്തിലൂടെ സർവീസ് നടത്തുന്ന ഏഴ് ട്രെയിനുകൾക്ക് മെയ് 28 മുതൽ വേഗത കൂടും

കേരളത്തിലൂടെ സർവീസ് നടത്തുന്ന ഏഴ് ട്രെയിനുകൾക്ക് വേഗം കൂടും. തിരുവനന്തപുരത്ത് നിന്നുള്ള വന്ദേഭാരത്, മലബാർ എക്സ്പ്രസ്, കൊച്ചുവേളിയിൽ നിന്നുള്ള അന്ത്യോദയ എക്സപ്രസ് ട്രെയിനുകൾ ഇനി മുതൽ അഞ്ച് മിനിറ്റ് നേരത്തെ ലക്ഷ്യ സ്ഥാനത്തെത്തും. ( Seven trains operating through Kerala will increase their speed ).
Read Also: മെഡിക്കൽ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം; ട്രെയിനിൽ നിന്ന് ഇറങ്ങിയോടിയ തൃശൂർ സ്വദേശി പിടിയിൽ
ഏറനാട്, മാംഗ്ലൂർ എക്സ്പ്രസ്, ചെന്നൈ – കന്യാകുമാരി എക്സ്പ്രസ് ട്രെയിനുകൾ 10 മിനിറ്റ് നേരത്തെ ലക്ഷ്യ സ്ഥാനത്തെത്തും. കോയമ്പത്തൂർ – നാഗർകോവിൽ എക്സ്പ്രസ് ഇനി മുതൽ സാധാരണയേക്കാൾ 15 മിനിറ്റ് വേഗത്തിലെത്തും. ഈ മാസം 28മുതൽ സമയമാറ്റം നിലവിൽ വരുമെന്ന് റെയിൽവേ അറിയിച്ചു.
Story Highlights: Seven trains operating through Kerala will increase their speed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here