Advertisement

മണിപ്പൂരിൽ വീണ്ടും സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു

May 24, 2023
Google News 2 minutes Read
Images of Smoke and flames billow from the abandoned houses of Manipur

മണിപ്പൂരിൽ വീണ്ടും സംഘർഷം. ഒരാൾ വെടിയേറ്റ് മരിച്ചു, രണ്ടു പേർക്ക് പരുക്ക്.സംഘർഷത്തെ തുടർന്ന് മേഖലയിൽ കൂടുതൽ കേന്ദ്രസേനയെ വിന്യസിച്ചു. കർഫ്യൂവിന് ഏർപ്പെടുത്തിയിരുന്ന ഇളവ് പിൻവലിച്ചു. മണിപ്പൂരിൽ ഉണ്ടായ വൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ജാഗ്രത തുടരുന്നതിനിടെയാണ് വീണ്ടും സംഘർഷം ഉണ്ടായത്. One more death in Manipur Violence

വിഷ്ണു പൂർ ജില്ലയിലാണ് സംഘർഷം. ആയുധധാരികളായി റോന്ത്‌ ചുറ്റിയ ആക്രമികൾ, ദുരിതാശ്വാസ ക്യാമ്പിൽ കഴിയുകയായിരുന്ന തോയ്ജാം ചന്ദ്രമണി എന്ന 29 കാരനെ വെടിവച്ചു കൊലപ്പെടുത്തി. ജില്ലയിൽതന്നെ ഉണ്ടായ മറ്റൊരു സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.

പുതിയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ബിഷ്ണുപൂർ, ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ് എന്നീ മൂന്ന് ജില്ലകളിൽ കർഫ്യൂവിന് നൽകിയിരുന്ന ഇളവ് ജില്ലാ അധികൃതർ റദ്ദാക്കി. തീവ്രമായി സംഘർഷം ബാധിച്ച 23 പോലീസ് സ്റ്റേഷൻ മേഖലകളിൽ കരസേന, അസം റൈഫിൾസ്, ടെറിട്ടോറിയൽ ആർമി എന്നിവയെ വിന്യസിച്ചിട്ടുണ്ട്. സമാധാനം പുനസ്ഥാപിക്കാനായി കൂടുതൽ കേന്ദ്ര സേനയെ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ സംഘർഷത്തിന് അയവുണ്ടാകുകയും പുതിയ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നതിനെ തുടർന്ന് പലയിടത്തും കർഫ്യുയിൽ പകൽ സമയത്ത് ഇളവ് പ്രഖ്യാപിച്ചിരുന്നു.

സംസ്ഥാനത്ത്‌ ഒരുമാസത്തോളമായി തുടരുന്ന സംഘർഷത്തിൽ ഇതുവരെ 71 പേർ കൊല്ലപ്പെട്ടു, പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 300 പേർക്ക് പരിക്കേറ്റു. 1700 വീടുകളും 200 ലധികം വാഹനങ്ങളും തകർക്കപ്പെട്ടിട്ടുണ്ട്.

Story Highlights: One more death in Manipur Violence

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here