മലപ്പുറത്ത് മലയിൽ കുടുങ്ങിയവരെ കണ്ടെത്തി; താഴെ എത്തിക്കാൻ തീവ്ര ശ്രമം

മലപ്പുറം കരുവാരക്കുണ്ടിൽ ട്രക്കിങ്ങിനു പോയി വനത്തിൽ കുടുങ്ങിയ രണ്ടുപേരെയും കണ്ടെത്തി. ഇവരുടെ അരികിലെത്തിയ രക്ഷാപ്രവർത്തകർ ഇവരെ താഴേക്ക് എത്തിക്കാൻ ശ്രമം തുടങ്ങി. റോഡ് സംവിധാനമില്ലാത്തതിനാൽ വാഹനങ്ങൾ എത്തിക്കുന്നത് പ്രതിസന്ധിയാണ്. Rescue mission for Trapped Climbers in Karuvarakkund Mountain
കരുവാരക്കുണ്ട് മാമ്പുഴ കൊടുവണ്ണിയ്ക്കൽ സ്വദേശികളായ മൂന്നുപേർ ചേർന്ന് രാവിലെ പതിനൊന്നു മണിയോടെയാണ് ട്രക്കിങ്ങിനു പോയത്. ഇന്ന് വൈകുന്നേരത്താണ് കേരള കുണ്ട് വെള്ളച്ചാട്ടത്തിന് മുകൾഭാഗത്തുള്ള കൂമ്പൻ മലയിൽ കുടുങ്ങിയത്ത്. കരുവാരക്കുണ്ടിൽ മലയിൽ ലാണ് കുടുങ്ങിയത്. വൈകുന്നേരത്തെ ശക്തമായ മഴയിൽ ചോലകൾ നിറഞ്ഞതോടെയാണ് സംഘത്തിന് വഴിതെറ്റിയത്.
Read Also: മലപ്പുറം കരുവാരക്കുണ്ടിൽ മലയിൽ കയറിയ രണ്ട് പേർ കുടുങ്ങി; രക്ഷാപ്രവർത്തനം ഊർജിതം
കരുവാരക്കുണ്ട് സ്വദേശികൾ യാസീം, അഞ്ജൽ എന്നിവരാണ് മലയിൽ കുടുങ്ങിയത്. അതിൽ മൂന്നാമനായ ഷംനാസിന് മാത്രമാണ് മാത്രമാണ് തിരികെ വരാൻ സാധിച്ചത്. തുടർന്ന്, അദ്ദേഹം ബാക്കിയുള്ളവർ മലയിൽ കുടുങ്ങിയതായി നാട്ടുകാരെ അറിയിച്ചു. നാട്ടുകാർ പൊലീസിനെയും ഫയർഫോഴ്‌സിനെയും വിവരമറിയിക്കുകയായിരുന്നു.
Story Highlights: Rescue mission for Trapped Climbers in Karuvarakkund Mountain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here