മലപ്പുറം കരുവാരക്കുണ്ടിൽ മലയിൽ കയറിയ രണ്ട് പേർ കുടുങ്ങി; രക്ഷാപ്രവർത്തനം ഊർജിതം

ഇന്ന് വൈകുന്നേരത്താണ് മലപ്പുറം കരുവാരക്കുണ്ടിൽ മലയിൽ കുടുങ്ങിയതായി റിപോർട്ടുകൾ. കരുവാരക്കുണ്ടിൽ മലയിൽ കേരള കുണ്ട് വെള്ളച്ചാട്ടത്തിന് മുകൾഭാഗത്തുള്ള കൂമ്പൻ മല കാണാൻ എത്തിയവരാണ് കുടുങ്ങിയത്. മൂന്ന് പേരടങ്ങുന്ന സംഘമാണ് മലയിലേക്ക് പോയത്. അതിൽ ഒരാൾക്കു മാത്രമാണ് തിരികെ വരൻ സാധിച്ചത്. തുഫർന്ന, അദ്ദേഹം ബാക്കിയുള്ളവർ മലയിൽ കുടുങ്ങിയതായി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന്, നാട്ടുകാർ പൊലീസിനെയും ഫയർഫോഴ്‌സിനെയും വിവരമറിയിച്ചു. അഗ്നിശമന സേനയും പൊലീസും സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു. Two People Stranded on Karuvarakkund Mountain in Malappuram
മലപ്രദേശമായതിനാൽ തെരച്ചിലിന് പരിമിതിയുണ്ടെന്ന് പ്രദേശവാസി സിറാജ് ട്വന്റി ഫോറിനോട് പറഞ്ഞു. ആനയും കാട്ടുപോത്തും ഇറങ്ങുന്ന മേഖലയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് രക്ഷാപ്രവർത്തകർക്ക് ആശങ്കയുയർത്തുന്നുണ്ട്. നിലവിൽ രക്ഷാപ്രവർത്തർ കുടുങ്ങി കിടക്കുന്നവരുടെ 300 മീറ്ററോളം അടുത്തെത്തി. കുടുങ്ങിയവരുടെ ശബ്ദം കേൾക്കാൻ കഴിഞ്ഞെന്നും രക്ഷാപ്രവർത്തകർ വ്യക്തമാക്കി. കുടുങ്ങിയത് കരുവാരക്കുണ്ട് സ്വദേശികൾ യാസീം, അഞ്ജൽ എന്നിവരെന്ന് സൂചന. ഷംനാസ് എന്ന ആളാണ് താഴെ എത്തിയതെന്ന് വിവരം.
Story Highlights: Two People Stranded on Karuvarakkund Mountain in Malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here