തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടർമാർക്ക് നേരെ അക്രമം; രോഗി അറസ്റ്റിൽ

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടർമാർക്ക് നേരെ അക്രമം. ഡോക്കറ്റ്മരെ ആക്രമിച്ച സുധീർ എന്ന ബാലരാമപുരം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ഡോക്ടർമാരുടെ പരാതിയിൽ പോലീസ് എഫ്‌ഐആർ രെജിസ്റ്റർ ചെയ്തു. ഇന്ന് രാത്രി എട്ടു മണിയോടെയാണ് സംഭവം നടക്കുന്നത്. ന്യുറോസർജറി വിഭാഗത്തിലാണ് പ്രതി ഡോക്ടർമാരെ കയ്യേറ്റം ചെയ്തത്. മറ്റ് ഡോക്ടർമാരും സുരക്ഷാ പ്രവർത്തകരും പൊലീസും എത്തിയതോടെ സംഘർഷത്തിന് അയവു വന്നു. Violence Against Doctors in Thiruvananthapuram Medical College
Read Also: ‘വാക്കാലുള്ള അപമാനം കുറ്റകരം’; ആശുപത്രി സംരക്ഷണ നിയമം ഓർഡിനൻസ് വിജ്ഞാപനം ഇറങ്ങി
ഇതിനിടെ, ആശുപത്രി സംരക്ഷണ നിയമം ഓർഡിനൻസ് വിജ്ഞാപനം ഇറങ്ങി. ഗവർണ്ണർ ഇന്നലെ ഓർഡിനൻസിൽ ഒപ്പിട്ടിരുന്നു. വിജ്ഞാപനം അനുസരിച്ച് ആരോഗ്യപ്രവർത്തകർക്കെതിരെ വാക്കാലുള്ള അപമാനം കുറ്റകരമാണ്. ആരോഗ്യ പ്രവർത്തകരെ വാക്കാൽ അപമാനിക്കുന്നതും അവഹേളിക്കുന്നതും കുറ്റകരം. അപമാനിച്ചാൽ മൂന്ന് മാസം വരെ വെറും തടവോ പതിനായിരം രൂപ പിഴയോ ശിക്ഷ ലഭിക്കും.
Story Highlights: Violence Against Doctors in Thiruvananthapuram Medical College
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here