Advertisement

ദുബായ് എയര്‍പോര്‍ട്ടില്‍ കുട്ടികള്‍ക്കായി ആരംഭിച്ച എമിഗ്രേഷന്‍ കൗണ്ടര്‍ സേവനം വിപുലപ്പെടുത്തുന്നു

May 25, 2023
Google News 2 minutes Read
Dubai airport expanding children's immigration gate

ദുബായ് എയര്‍പോര്‍ട്ടില്‍ കുട്ടികള്‍ക്കായി ആരംഭിച്ച എമിഗ്രേഷന്‍ കൗണ്ടര്‍ സേവനം കൂടുതല്‍ വിപുലപ്പെടുത്താനൊരുങ്ങി അധികൃതര്‍. എല്ലാ ടെര്‍മിനല്‍ അറൈവല്‍ ഭാഗത്തേക്കും കൗണ്ടറുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയുണ്ടെന്ന് താമസകുടിയേറ്റ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. (Dubai airport expanding children’s immigration gate)

ദുബായിലേക്ക് എത്തുന്ന കുട്ടികള്‍ക്ക് പാസ്‌പോര്‍ട്ടില്‍ സ്വയം സ്റ്റാമ്പ് ചെയ്യാന്‍ അനുവദിക്കുന്ന സംവിധാനം ദുബായ് വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിന്റെ അറൈവല്‍ ഭാഗത്ത് കഴിഞ്ഞ മാസമാണ് സ്ഥാപിച്ചത്. 4 മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് ഇത് ഉപയോഗിക്കാന്‍ കഴിയുക.സംവിധാനം വിജയമാണെന്നും ഏതാനും ദിവസങ്ങള്‍ക്കുളളില്‍ എല്ലാ ടെര്‍മിനല്‍ അറൈവല്‍ ഭാഗത്തും ഇത്തരം കൗണ്ടറുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയുണ്ടെന്ന് താമസകുടിയേറ്റ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

ഗുണ്ടാസംഘങ്ങള്‍ തമ്മിലെ കുടിപ്പക; അമൃത്സറില്‍ പട്ടാപ്പകല്‍ ആളുകള്‍ നോക്കിനില്‍ക്കെ ഗുണ്ടാത്തലവനെ വെടിവച്ചുകൊന്നു; ദൃശ്യങ്ങള്‍ പുറത്ത്Read Also:

പാസ്‌പോര്‍ട്ട് നിയന്ത്രണത്തില്‍ സജീവമായി പങ്കെടുക്കാന്‍ കുട്ടികളെ അനുവദിക്കുന്നതിലൂടെ, കുട്ടി യാത്രക്കാര്‍ക്ക് മികച്ചതും അവിസ്മരണീയവുമായ യാത്ര മതിപ്പ് സൃഷ്ടിക്കാന്‍ ദുബായ് എമിഗ്രേഷന്‍ ലക്ഷ്യമിടുന്നതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ദുബൈ മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി അറിയിച്ചു .ഇത്തരത്തില്‍ കുട്ടികള്‍ക്ക് അസാധാരണമായ അനുഭവങ്ങള്‍ നല്‍കാന്‍ കുട്ടികളുടെ എമിഗ്രേഷന്‍ കൗണ്ടറുകള്‍ക്ക് കഴിയുന്നുണ്ടെന്ന് മനസിലായതായും അതിനാലാണ് നടപടിയെന്നും ദുബായ് എമിഗ്രേഷന്‍ ഹാപ്പിനസ് സര്‍വീസസ് ഡയറക്ടര്‍ കേണല്‍ സാലിം ബിന്‍ അലി പറഞ്ഞു.സേവനം എളുപ്പമാക്കാനായി കുട്ടികള്‍ക്ക് പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്യാനും അവരുടെ അന്വേഷണങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനും പ്രത്യേകം പരിശീലനം ലഭിച്ച പാസ്‌പോര്‍ട്ട് ഓഫീസര്‍മാരും വിദഗ്ധ ജോലിക്കാരെയും നിയോഗിച്ചിരുന്നു.

Story Highlights: Dubai airport expanding children’s immigration gate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here