Advertisement

‘ആരെയെങ്കിലും വേദനിപ്പിക്കാനോ മുറിവേല്‍പ്പിക്കാനോ ആവരുത് സിനിമയെടുക്കുന്നത്’; ദി കേരള സ്‌റ്റോറി വിവാദത്തില്‍ പ്രതികരിച്ച് നവാസുദ്ദിന്‍ സിദ്ധിഖി

May 25, 2023
Google News 2 minutes Read
Nawazuddin Siddiqui reacts to The Kerala Story ban

പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വിവാദ ചിത്രം ദി കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കഴിഞ്ഞ ദിവസം സുപ്രിംകോടതി ഇടപെട്ട് നീക്കിയിരുന്നു. ദി കേരള സ്റ്റോറി മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളെക്കുറിച്ച് നടന്ന ചര്‍ച്ചകളിലും പിന്നീട് വന്ന പ്രദര്‍ശന വിലക്കിലും പ്രതികരണം അറിയിച്ച് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം നവാസുദ്ദിന്‍ സിദ്ധിഖി. (Nawazuddin Siddiqui reacts to The Kerala Story ban)

നിങ്ങള്‍ ഒരു സിനിമയോട് യോജിച്ചാലും ഇല്ലെങ്കിലും, അത് പ്രൊപ്പഗാണ്ട ആണെങ്കിലും അല്ലെങ്കിലും കുറ്റകരമാണെങ്കിലും അല്ലെങ്കിലും അതിന്റെ പ്രദര്‍ശനം വിലക്കുന്നത് ശരിയല്ലെന്നാണ് നവാസുദ്ദിന്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ആരെയെങ്കിലും വേദനിപ്പിക്കാനോ മുറിവേല്‍പ്പിക്കാനോ ആവരുത് സിനിമയെടുക്കുന്നത് എന്നും അദ്ദേഹം ചലച്ചിത്ര നിര്‍മാതാക്കളെ ഓര്‍മിപ്പിച്ചു. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ദി കേരള സ്റ്റോറിയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കിയത്.

കീര്‍ത്തി സുരേഷിന്റെ ജീവിതത്തിലെ ‘മിസ്റ്ററി മാന്‍’ എന്ന പേരില്‍ വാര്‍ത്ത; വിവാഹത്തെക്കുറിച്ച് ചൂടന്‍ ചര്‍ച്ചകള്‍; ഒടുവില്‍ വിശദീകരിച്ച് താരംRead Also:

ഈ ലോകത്തെ ഭിന്നിപ്പിക്കാനല്ല, ഒന്നിപ്പിക്കാനാണ് കലാകാരന്മാര്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സഹജീവികളോട് സ്‌നേഹവും ഒത്തൊരുമയും വളര്‍ത്തുന്ന സിനിമകളാണ് ഉണ്ടാകേണ്ടത്. ഒരു സിനിമയ്ക്ക് മനുഷ്യരുടെ ഒത്തൊരുമയെ തകര്‍ക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അത് മഹാമോശമായ ഒരു കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story Highlights: Nawazuddin Siddiqui reacts to The Kerala Story ban

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here