Advertisement

24 കണക്ട് റോഡ് ഷോയ്ക്ക് തൃശൂരില്‍ ആവേശകരമായ സമാപനം; ശ്രദ്ധേയമായി ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട ജനകീയ സംവാദം

May 26, 2023
Google News 2 minutes Read
24 connect Thrissur public debate

ആഗോള മലയാളികളുടെ ബൃഹദ്ശൃംഖലയായ ട്വന്റിഫോര്‍ കണക്ട് റോഡ് ഷോയുടെ തൃശ്ശൂരിലെ പര്യടനത്തിന് ആവേശകരമായ സമാപനം. ഇന്ന് കുന്നംകുളത്ത് നിന്ന് ആരംഭിച്ച റോഡ് ഷോ വടക്കാഞ്ചേരിയില്‍ സമാപിച്ചു. തിരിച്ചു കിട്ടുമോ ലൈഫ് എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കാണ് വടക്കാഞ്ചേരി സാക്ഷ്യം വഹിച്ചത്. (24 connect Thrissur public debate)

പാവപ്പെട്ട നിര്‍ധന കുടുംബങ്ങള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന വടക്കാഞ്ചേരിയിലെ ലൈഫ് പദ്ധതി അട്ടിമറിച്ചതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന എന്നായിരുന്നു ഇടതു കേന്ദ്രങ്ങളുടെ പ്രതികരണം. എന്നാല്‍ പദ്ധതിയില്‍ നടന്നത് വന്‍ അഴിമതി എന്നും കേസ് അട്ടി ക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ തന്നെ ഇടപെടല്‍ നടന്നുവെന്ന് ബിജെപിയും കോണ്‍ഗ്രസും വിമര്‍ശനമുയര്‍ത്തി. നാളെ പാലക്കാട് ജില്ലയില്‍ 24 കണക്ടിന്റെ റോഡ് ഷോ തുടരും.

Read Also: ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം; പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ ചേരുന്ന വനിതാ മഹാ പഞ്ചായത്തിന് പിന്തുണ തേടി ഗുസ്തി താരങ്ങള്‍

ആഗോള മലയാളികളുടെ ബൃഹദ്ശൃംഖലയായ ട്വന്റിഫോര്‍ കണക്ട് റോഡ് ഷോയുടെ പന്ത്രണ്ടാം ദിവസത്തെ പര്യടനമാണ് തൃശൂരില്‍ ഇന്ന് സമാപിച്ചത്. തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച ജാഥ തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും തൃശ്ശൂരിലെ വിവിധ വേദികളിലും ആവേശം സൃഷ്ടിച്ചാണ് തൃശ്ശൂരില്‍ രണ്ടാം ദിനം യാത്ര സമാപിച്ചത്. കുന്നംകുളം പഴയ ബസ്റ്റാന്‍ഡിലും, തൃശ്ശൂര്‍ വെസ്റ്റ് ഫോര്‍ട്ടിലും നടന്ന റോഡ് ഷോയുടെ സ്വീകരണത്തില്‍ നിരവധി പേര്‍ പങ്കാളികളായി. ഫ്‌ലവേഴ്‌സ് ടോപ്പ് സിങേഴ്‌സിലെയും കോമഡി ഉത്സവത്തിലെയും കലാകാരന്മാരുടെ പ്രകടനം കാണികളെ ഇളക്കിമറിച്ചു. സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പും തത്സമയ സമ്മാനവിതരണവും പരിപാടിക്കിടെ ക്രമീകരിച്ചിരുന്നു. വെസ്റ്റ് ഫോര്‍ട്ടിലും 24 കണക്ടിനെ നെഞ്ചേറ്റുന്ന കാഴ്ചയാണ് ഉണ്ടായത്. വടക്കാഞ്ചേരിയിലായിരുന്നു സമാപനം. തിരിച്ചു കിട്ടുമോ ലൈഫ് എന്ന വിഷയത്തില്‍ 24 അസിസ്റ്റന്റ് എഡിറ്റര്‍ ടി കെ റീജിത്ത് നയിച്ച ജനകീയ സദസ്സ് വടക്കാഞ്ചേരിയില്‍ ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചകള്‍ സൃഷ്ടിച്ചു.

Story Highlights: 24 connect Thrissur public debate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here