24 കണക്ടിന്റെ റോഡ് ഷോ ഇന്ന് പാലക്കാട്; നെല്ലും പതിരും എന്ന വിഷയത്തിൽ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ ചർച്ചയാകും

ആഗോള മലയാളികളുടെ ബൃഹദ്ശൃംഘലയായ 24 കണക്ടിന്റെ റോഡ് ഷോ ഇന്ന് കരിമ്പനകളുടെ നാടായ പാലക്കാട് ജില്ലയിൽ. കുറ്റനാട് നിന്ന് തുടങ്ങുന്ന റോഡ് ഷോ ചന്ദ്രനഗറിലും ആലത്തൂരിലും പര്യടനം നടത്തും. നെല്ലും പതിരും എന്ന വിഷയത്തിൽ കർഷകർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ആലത്തൂരിലെ ജനകീയ സംവാദവേദിയിൽ ചർച്ചയാകും. ( 24 connect road show enters palakkad )
സമൂഹത്തിൽ സഹായമാവശ്യമുള്ളവരെയും സഹായം നൽകാൻ മനസുള്ളവരെയും ഒരുകുടക്കീഴിൽ അണിനിരത്തുന്ന 24ന്റെ ബ്രഹദ്പദ്ധതിയാണ് വിവിധ ജില്ലകളിലെ വിജയകരമായ പര്യടനം പൂർത്തിയാക്കി പാലക്കാടിന്റെ മണ്ണിലെത്തുന്നത്. തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച ജാഥ തെക്കൻ കേരളത്തിലും മധ്യകേരളത്തിലും വിവിധ വേദികളിൽ ആവേശം സൃഷ്ടിച്ചാണ് പാലക്കാടെത്തുന്നത്. വലിയ ജനപിന്തുണയാണ് ഓരോ ദിവസവും യാത്രയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യദിനത്തിൽ പാലക്കാട് കൂറ്റനാട് സ്വകാര്യ ബസ് സ്റ്റാന്റ് പരിസരത്തും ചന്ദ്രനഗറിലെ കെഎൽഎം ആക്സിവ ഫിൻവെസ്റ്റിന് സമീപവും ആലത്തൂരിലെ സ്വാതി ജംഗ്ഷനിലുമാണ് ആവേശം നിറച്ച് പ്രചരണയാത്ര എത്തുക.
രണ്ടാം ദിനത്തിൽ പാലക്കാട് നഗരത്തിലും ആലനല്ലൂരിലും മണ്ണാർക്കാട് കാഞ്ഞിരപ്പുഴ ഡാം പരിസരത്തുമാണ് പര്യടനം.ഓരോ പ്രചരണവേദികളിലും ആവേശം നിറക്കാൻ ഫ്ലവേഴ്സ് ടോപ്പ് സിംഗറിലേയും കോമഡി ഉത്സവത്തിലെയും കലാകാരന്മാരുടെ പരിപാടികൾക്കൊപ്പം സമ്മാനക്കൂപ്പൺ നറുക്കെടുപ്പും തത്സമയ സമ്മാനവിതരണവും ക്രമീകരിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട് ആലത്തൂരിൽ നടക്കുന്ന സംവാദം ട്വന്റിഫോർ അസിസ്റ്റന്റ് ന്യൂസ് എഡിറ്റർ ടികെ റീജിത്ത് നയിക്കും.
Story Highlights: 24 connect road show enters palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here