Advertisement

കാണാതായ ബ്രസീലിയൻ നടനെ 4 മാസങ്ങൾക്കു ശേഷം തടിപ്പെട്ടിയിലാക്കി മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിൽ

May 27, 2023
Google News 2 minutes Read
Brazilian Actor Dead Underground

നാല് മാസങ്ങൾക്കു മുൻപ് കാണാതായ ബ്രസീലിയൻ നടൻ ജെഫേഴ്സൺ മച്ചാഡോയെ മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടത്തി. മൃതദേഹം തടിപ്പെട്ടിയിലാക്കി ആറടി ആഴ്ചത്തിൽ കുഴിച്ചിട്ടതായാണ് കണ്ടത്. ബ്രസീലിയൻ ടെലിവിഷൻ പരമ്പരയായ റീസിലൂടെ പ്രശസ്തനായ താരമാണ് ജെഫേഴ്സൺ എന്ന 44 വയസുകാരൻ. (Brazilian Actor Dead Underground)

ഏകദേശം നാലുമാസങ്ങൾക്കു മുൻപാണ് ജെഫേഴ്സണെ കാണാതായത്. ഫെബ്രുവരി 9ന് നടൻ്റെ തിരോധാനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. നടൻ്റെ 9 വളർത്തുനായ്ക്കളും റിയോ ഡി ജനീറോയിലെ വീട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. തൻ്റെ ഫോൺ ടോയിലറ്റിൽ വീണെന്നും അതുകൊണ്ട് വിഡിയോ കോൾ ചെയ്യാൻ കഴിയില്ലെന്നും ജെഫേഴ്സണിൻ്റേതെന്ന പേരിൽ സ്പെല്ലിങ്ങ് എറർ ഉള്ള ടെക്സ്റ്റ് മെസേജുകൾ ലഭിച്ചിരുന്നു എന്നും അത് തനിക്ക് സംശയമുണ്ടാക്കിയെന്നും അദ്ദേഹത്തിൻ്റെ മാതാവ് മരിയ ദാൻ ഡോറെസ് പറഞ്ഞു. ജനുവരി 29നാണ് ഇരുവരും അവസാനമായി സംസാരിച്ചത്. താൻ ഒരു സുഹൃത്തിൻ്റെ വീട്ടിലാണെന്നും ജോലി ഇൻ്റർവ്യൂ അറ്റൻഡ് ചെയ്യുകയാണെന്നും അന്ന് ജെഫേഴ്സൺ അറിയിച്ചിരുന്നു. ഏതാനും ദിവസങ്ങൾക്കു ശേഷം ജെഫേഴ്സണിൻ്റെ വിഡിയോ ക്ലൗഡ് പാസ്‌വേഡ് മാറ്റിയതും ലൊക്കേഷൻ ഡി ആക്ടിവേറ്റ് ആയതും നടൻ്റെ കുടുംബത്തിന് കൂടുതൽ ഭയമുണ്ടാക്കി.

Read Also: മാവേലിക്കരയില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് ഓട്ടോമറിഞ്ഞു; രണ്ടുപേര്‍ മരിച്ചു

പൊലീസ് അന്വേഷണം കാര്യക്ഷമമായി നടന്നു. മെയ് 22ന് റിയോയിലെ ഒരു ഔട്ട്ഹൗസിനടിയിൽ 6.5 അടി താഴെ മണ്ണിൽ കുഴിച്ചിട്ട നിലയിൽ മച്ചാഡോയുടെ മൃതദേഹം കണ്ടെത്തി. നടൻ്റെ ശരീരം കയർ ഉപയോഗിച്ച് കെട്ടിയിരുന്നു. ഔട്ട് ഹൗസ് മറ്റൊരാൾക്ക് താൻ വാടകയ്ക്ക് കൊടുത്തിരുന്നു എന്നും അയാളെ തനിക്ക് അറിയില്ലായിരുന്നു എന്നും ഉടമ പറഞ്ഞു. സിസിടിവി ഫുട്ടേജിൽ, കഴിഞ്ഞ മാസം നടൻ ഔട്ട് ഹൗസിൽ പ്രവേശിക്കുന്നത് കാണാമായിരുന്നു. നടനെ അടച്ചിരുന്ന തടിപ്പെട്ടി ഇയാളുടെ വീട്ടിൽ നിന്ന് തന്നെ എടുത്തതാണ്.

Story Highlights: Missing Brazilian Actor Dead Buried Underground

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here