Advertisement

താലിബാൻ പ്രതിരോധത്തെ കരുത്തോടെ മറികടന്ന യുവതി; അഫ്ഗാനിലിരുന്ന് പഠിച്ച് ഇന്ത്യയിൽ നിന്ന് ഡിഗ്രി നേടി

May 27, 2023
Google News 3 minutes Read
Behishta Khairudddin bags-iit-degree-studying-from-afghanistan

താലിബാൻ പ്രതിരോധം തുടരുമ്പോഴും അതിനെ മറികടന്ന് അഫ്ഗാനിസ്ഥാനിലിരുന്ന് പഠിച്ച് ഇന്ത്യയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി വിദ്യാര്‍ത്ഥിനി. 2021ലെ താലിബാൻ അധിനിവേശ സമയത്താണ് കെമിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദത്തിനായി ഇരുപത്തിയാറുകാരിയായ ബെഹിഷ്ത ഖൈറുദ്ദീൻ ഐഐടി മദ്രാസില്‍ ചേരുന്നത്.(Secret home Lab Woman Beats Taliban Ban Bags IIT Degree)

കടം വാങ്ങിയ ബീക്കറുകളിലും സഹോദരിയുടെ മൈക്രോവേവ് ഓവനിലും ലാബ് പരീക്ഷണങ്ങൾ നടത്തി. രണ്ട് വർഷത്തോളം സ്ഥിരതയില്ലാത്ത വൈ ഫൈ കണക്ഷനുള്ള കമ്പ്യൂട്ടറും ഉപയോഗിച്ച് കെമിക്കൽ എഞ്ചിനീയറിംഗ് പഠിച്ചാണ് ബെഹിഷ്ത ഖൈറുദ്ദീൻ എന്ന വിദ്യാര്‍ത്ഥിനി ഐഐടി മദ്രാസില്‍ നിന്നുള്ള നേട്ടം സ്വന്തമാക്കിയത്.

Read Also: മരണ കാരണമായത് നെഞ്ചിലേറ്റ ചവിട്ട്, മരണശേഷം ശരീരം മുറിച്ചത് ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച്; സിദ്ധിഖിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്ത്

ഒറ്റപ്പെട്ട വീട്ടില്‍ ഒതുങ്ങിയെങ്കിലും വിദൂര വിദ്യാഭ്യാസത്തിലൂടെ എല്ലാ സെമസ്റ്ററുകളും ബെഹിഷ്ത പൂര്‍ത്തിയാക്കി.ഐഐടി മദ്രാസും ഇതിനുള്ള സഹായങ്ങള്‍ നല്‍കി. ഈ വർഷം ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളിലൊന്നായ ഐഐടി മദ്രാസില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ നൂറുകണക്കിന് വിദ്യാർത്ഥികളിൽ ബെഹിഷ്തയും ഉള്‍പ്പെടുന്നുണ്ട്.

താലിബാൻ നിയന്ത്രണം ഏറ്റെടുത്തതോടെ നയതന്ത്രപരമായ വീഴ്ചകൾ കാരണം ഇന്റർവ്യൂ പാസായിട്ടും ബെഹിഷ്തയ്ക്ക് ഐഐടിയിൽ പ്രവേശനം നഷ്ടമായിരുന്നു. പോർട്ടലിലെ തന്‍റെ അക്കൗണ്ട് നിർജ്ജീവമാവുകയും ചെയ്തു. തുടര്‍ന്ന ഐഐടി മദ്രാസിലെ പ്രൊഫസർ രഘുനാഥൻ രംഗസാമി സഹായങ്ങള്‍ നല്‍കി. അഭിമുഖം ക്ലിയർ ചെയ്തുവെന്നും ഈ പ്രശ്‌നങ്ങൾ ഉണ്ടെന്നും ഇ മെയില്‍ ചെയ്തതോടെ ഐഐടി സ്കോളർഷിപ്പ് നൽകി.

Story Highlights: Secret home Lab Woman Beats Taliban Ban Bags IIT Degree

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here