ദി കേരള സ്റ്റോറി സംവിധായകന്‍ സുദീപ്തോ സെന്നിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ദി കേരള സ്റ്റോറിയുടെ സംവിധായകന്‍ സുദീപ്തോ സെന്നിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ, ദി കേരള സ്റ്റോറി സംവിധായകൻ തന്‍റെ ആരോഗ്യനില സംബന്ധിച്ച് വ്യക്തമാക്കിയിട്ടുണ്ട്. നിർജലീകരണവും അണുബാധയും മൂലമാണ് സംവിധായകനെ മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.(The Kerala Story director Sudipto Sen hospitalised)
“നിർജ്ജലീകരണവും അണുബാധയും കാരണം കോകിലാബെൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ ആരോഗ്യനില നിയന്ത്രണത്തിലാണ്. ഇന്ന് എന്നെ ഡിസ്ചാർജ് ചെയ്യാൻ സാധ്യതയുണ്ട്. എന്നെ വീട്ടിലേക്ക് പോകാൻ അനുവദിക്കണമെന്ന് ഞാൻ ഡോക്ടറോട് അഭ്യർത്ഥിച്ചിട്ടുണ്ട്” – ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിച്ച സുദീപ്തോ സെൻ പറഞ്ഞു.
Story Highlights: The Kerala Story director Sudipto Sen hospitalised
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here