Advertisement

അധികാര കൈമാറ്റത്തിന്റെ പ്രതീകം; പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിച്ച ചെങ്കോലിന്റെ പ്രത്യേകതകള്‍ എന്തെല്ലാം?

May 28, 2023
Google News 2 minutes Read
Speciality of Sengol Installed by Narendra Modi In New Parliament

അധികാര കൈമാറ്റത്തിന്റെ പ്രതീകമായ ചെങ്കോല്‍ കൈമാറ്റം പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ ശ്രദ്ധേയമായ ഏടാണ്. എന്താണ് ഈ ചെങ്കോലിന്റെ പ്രത്യേകതകളെന്ന് നോക്കാം.

നീതി എന്നര്‍ത്ഥം വരുന്ന സെമ്മായി എന്ന തമിഴ്‌വാക്കില്‍ നിന്നാണ് ചെങ്കോല്‍ എന്ന വാക്കിന്റെ ഉത്ഭവം.
ബ്രിട്ടീഷുകാരില്‍ നിന്ന് ഇന്ത്യക്ക് അധികാരം തിരിച്ചുകിട്ടിയതിന്റെ അടയാളമായി കണക്കാക്കുന്ന ചെങ്കോല്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനാണ് ആദ്യമായി കൈമാറിയത്. 1947 ഓഗസ്റ്റ് 14ന് അര്‍ധരാത്രിയായിരുന്നു ബ്രിട്ടീഷ് വൈസ്രോയി മൗണ്ട് ബാറ്റണ്‍ പ്രഭു നെഹ്‌റുവിന് ചെങ്കോല്‍ നല്‍കിയത്.

എന്തുകൊണ്ടാണ് ചെങ്കോല്‍ നെഹ്റുവിന് നല്‍കിയതെന്ന് ചോദ്യമുണ്ട്. ബ്രിട്ടീഷുകാരില്‍ നിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുന്‍പ് അന്നത്തെ വൈസ്രോയി ആയിരുന്ന മൗന്റ് ബാറ്റണ്‍ പ്രഭു അധികാരകൈമാറ്റം എങ്ങനെ വേണമെന്ന് നെഹ്രുവിനോട് ചോദിച്ചു. ഇതേപ്പറ്റി ആലോചിച്ച നെഹ്റു ഇന്ത്യയുടെ അധികാരകൈമാറ്റം സംബന്ധിച്ച് ഒരു ചിഹ്നം നിര്‍ദ്ദേശിക്കാന്‍ ഇന്ത്യയുടെ അവസാന ഗവര്‍ണര്‍ ജനറല്‍ കൂടിയായ സി രാജഗോപാലാചാരിയോട് ആവശ്യപ്പെട്ടു. രാജാജിയാണ് ചെങ്കോല്‍ എന്ന ആശയം മുന്നോട്ടു വെച്ചത്. സൗത്ത് ഇന്ത്യയില്‍ തമിഴ്‌നാട്ടില്‍ അധികാരകൈമാറ്റം പ്രതീകാത്മകമായി നടത്തും പോലെ നടത്താമെന്ന് പിന്നീട് തീരുമാനിക്കുകയായിരിക്കുന്നു. ചോള രാജവംശത്തിലും ഈ പാരമ്പര്യം പിന്തുടര്‍ന്ന് പോന്നിരുന്നുവെന്നും രാജാജി ചൂണ്ടിക്കാട്ടി. അതുപോലെ ഇന്ത്യയുടെ അധികാരകൈമാറ്റത്തിനും ചെങ്കോല്‍ പ്രതീകമായി ഉപയോഗിക്കാമെന്ന നിര്‍ദ്ദേശം അദ്ദേഹം മുന്നോട്ട് വെച്ചു.

ഈ നിര്‍ദേശം നെഹ്റു അംഗീകരിച്ചതോടെ രാജാജി ചെങ്കോല്‍ ക്രമീകരിക്കാന്‍ തുടങ്ങി. തുടര്‍ന്ന് തമിഴ് നാട് തഞ്ചാവൂരില്‍ അറിയപ്പെട്ടിരുന്ന തിരുവാതുറൈ എന്ന മഠത്തില്‍ നിന്ന് സഹായം സ്വീകരിക്കുകയും, ആഭരണ നിര്‍മ്മാതാവായ വുമ്മിഡി ബംഗാരു ചിട്ടിയില്‍ ചെങ്കോല്‍ പണിയിച്ചെടുക്കുകയും ചെയ്തു. വെള്ളിയാല്‍ നിര്‍മ്മിച്ച ചെങ്കോലില്‍ ആഭരണങ്ങള്‍ പതിപ്പിച്ചു.

ചെങ്കോലിന്റെ ഏറ്റവും മുകളില്‍ നന്തി(കാള)യുടെ രൂപവും ഉണ്ട്. 15,000 രൂപ ആയിരുന്ന അന്ന് ഇതിന്റെ ചിലവ്. 5 അടി നീളവും , 800 ഗ്രാമ ഭാരവും ഈ ചെങ്കോലിനുണ്ട്. രേഖകള്‍ പ്രകാരം ഈ മഠാധിപതി ചെങ്കോല്‍ ആദ്യം മൗണ്ട്ബാറ്റനാണ് നല്‍കിയത്. ശേഷം ചെങ്കോല്‍ ഗംഗാജലം തളിച്ച് ശുദ്ധീകരിച്ചു. പിന്നീട് ഘോഷയാത്രയുടെ അകമ്പടിയോടെ ചെങ്കോല്‍ നെഹ്റുവിന് കൈമാറി. സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് 15 മിനിറ്റ് മുമ്പാണ് ചെങ്കോല്‍ നെഹ്റുവിന് കൈമാറിയത്. നെഹ്‌റുവിന്റെ വസതിയായിരുന്ന അലഹബാദിലെ ദേശീയ മ്യൂസിയത്തിലാണ് ചെങ്കോല്‍ ഇതുവരെ സൂക്ഷിച്ചിരുന്നത്. ത്രികോണാകൃതിയിലുള്ള പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ചരിത്രത്തിന്റെ ഭാഗമായ ഇനിമുതല്‍ ചെങ്കോല്‍ ഉണ്ടായിരിക്കും.

Read Also: പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രത്തിനൊപ്പം ശവപ്പെട്ടിയുടെ ചിത്രം ഉള്‍പ്പെടുത്തി ട്വീറ്റ്; ആര്‍ജെഡിയുടെ പരിഹാസം വിവാദമാകുന്നു

ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന ചെങ്കോല്‍ തമിഴ്നാട്ടില്‍ നിന്നുള്ള സന്യാസിമാരുടെ സംഘമാണ് ചെങ്കോല്‍ പ്രധാനമന്ത്രിക്ക് കൈമാറിയത്. നീതിയും നിഷ്പക്ഷവുമായ ഭരണം പ്രതീക്ഷിക്കുന്നുവെന്ന നിലയിലാണ് ചെങ്കോലിനെ കണക്കാക്കുന്നത്.

Story Highlights: Speciality of Sengol Installed by Narendra Modi In New Parliament

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here