Advertisement

പട്ടാമ്പി മരുതൂരിൽ വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണാഭരണങ്ങളും 7000 രൂപയും മോഷ്ടിച്ചു

May 29, 2023
2 minutes Read
Gold theft in Pattambi Police registered a case

പട്ടാമ്പി മരുതൂരിൽ വീട് കുത്തിത്തുറന്ന് 25 പവനും 7000 രൂപയും മോഷ്ടിച്ചു. സംഭവത്തിൽ പട്ടാമ്പി പോലീസ് അന്വേഷണം ആരംഭിച്ചു.
പട്ടാമ്പി മരുതൂർ പുലാശ്ശേരിക്കരയിലെ ഓട്ടൂർ വേണുഗോപാലന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണാഭരണവും 7000 രൂപയുമാണ് നഷ്ടമായത്. ( Gold theft in Pattambi Police registered a case ).

Read Also: മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ; 56കാരന്റെ തലയിൽ ആഴത്തിൽ മുറിവേറ്റു

വീട്ടുകാർ തൃശ്ശൂരിലെ മകളുടെ വീട്ടിലേക്ക് പോയതായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
പൊലീസിൽ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പട്ടാമ്പി സി ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

വീടിന്റെ മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് അകത്തു കയറിയിരിക്കുന്നത്. ‌തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമവും മോഷ്ടാക്കൾ നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഡോഗ് സ്‌കോഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

Story Highlights: Gold theft in Pattambi Police registered a case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement