Advertisement

ഐപിഎൽ ഫൈനൽ; ചെന്നൈയ്ക്കെതിരെ മികച്ച തുടക്കവുമായി ഗുജറാത്ത് ടൈറ്റൻസ്, നഷ്ടമായത് ഒരു വിക്കറ്റ് മാത്രം

May 29, 2023
Google News 3 minutes Read
IPL 2023 final Gujarat Titans good start against Chennai

ഐപിഎൽ ഫൈനലിൽ ടോസ് നഷ്മായി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസിന് മികച്ച തുടക്കം. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ 12 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 133 എന്ന നിലയിലാണ് ഗുജറാത്ത്. 20 ബോളിൽ 39 റൺസ് അടിച്ചു കൂട്ടിയ ​ഗില്ലിന്റെ വിക്കറ്റ് മാത്രമാണ് ഗുജറാത്തിന് നഷ്ടമായത്. 37 പന്തിൽ 53 റൺസുമായി സാഹയും 19 പന്തിൽ 23 റൺസുമായി സായി സുദർശനുമാണ് ​ക്രീസിലുള്ളത്. ( IPL 2023 final Gujarat Titans good start against Chennai ).

ചെന്നൈ സൂപ്പർ കിങ്സാണോ ​ഗുജറാത്ത് ടൈറ്റൻസാണോ കപ്പുയർത്തുകയെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികൾ. ഇന്നലെ നടക്കേണ്ടിയിരുന്ന ഫൈനലാണ് കനത്ത മഴയെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റിവെച്ചത്. ഇന്നും മഴ കളിച്ചാൽ കളി മറ്റൊരു ദിവസത്തേക്ക് മാറ്റി വെയ്ക്കില്ല. രാത്രി 12 മണിക്ക് ശേഷവും കളി അവസാനിപ്പിക്കാൻ കഴിയാത്ത അവസ്ഥ വന്നാൽ റൺ റേറ്റിന്റെ അടിസ്ഥാനത്തിൽ ഗുജറാത്തിനെ വിജയികളായി പ്രഖ്യാപിക്കും.

Read Also: ഐപിഎൽ ഫൈനൽ; ടോസ് നേടിയ ചെന്നൈ സൂപ്പർ കിം​ഗ്സ് ​ഗുജറാത്തിനെ ബാറ്റിം​ഗിനയച്ചു

ഇന്നലെ പെയ്ത കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് – ഗുജറാത്ത് ടൈറ്റന്‍സ് ഫൈനല്‍ പോരാട്ടത്തിന്റെ ടോസ് വൈകിയിരുന്നു. ഒടുവില്‍ ഇന്ത്യന്‍ സമയം രാത്രി 10.54-ന് മൈതാനത്ത് അവസാനഘട്ട പരിശോധന നടത്തിയ അമ്പയര്‍മാരും മാച്ച് റഫറിയും ഞായറാഴ്ച ഇനി മത്സരം നടക്കില്ലെന്ന് അറിയിക്കുകയായിരുന്നു.

ഇന്നലെ അഹമ്മദാബാദില്‍ ഉച്ചകഴിഞ്ഞ് വരെ തെളിഞ്ഞ ആകാശമായിരുന്നു എങ്കില്‍ ടോസ് ഇടേണ്ടതിന് അരമണിക്കൂറിലധികം മുമ്പ് മാത്രം മഴയെത്തുകയായിരുന്നു. ഇടയ്‌ക്ക് മഴ മാറി പിച്ചിലെ കവര്‍ പൂര്‍ണമായും നീക്കുകയും താരങ്ങള്‍ അവസാനവട്ട വാംഅപ് പ്രാക്‌ടീസിനായി തയ്യാറെടുക്കുകയും ചെയ്‌തെങ്കിലും വീണ്ടുമെത്തുകയായിരുന്നു. ഓവറുകള്‍ വെട്ടിച്ചുരുക്കാതെ മത്സരം നടത്താനായി നിശ്ചയിച്ചിരുന്ന സമയം 9.35 ആയിരുന്നു. എന്നാൽ മഴ മാറാതെ നിന്നതോടെ മത്സരം നടക്കില്ലെന്ന് ഉറപ്പായ ആരാധകർ സ്റ്റേഡിയം വി‍ടാൻ തുടങ്ങി.

കിരീടപ്പോരിൽ നാല് തവണ ജേതാക്കളായ ചെന്നൈ സൂപ്പർ കിംഗ്സ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസുമായാണ് ഫൈനലിൽ കൊമ്പുകോർക്കുന്നത്. റെക്കോർഡ് കിരീട നേട്ടമാണ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സ് ലക്ഷ്യമിടുന്നത്. നാല് തവണ ചാമ്പ്യൻമാരായ അവർ ഇന്നു കിരീടം സ്വന്തമാക്കിയാൽ ഏറ്റവും കൂടുതൽ കിരീടങ്ങളെന്ന മുംബൈ ഇന്ത്യൻസിന്റെ റെക്കോർഡിനൊപ്പം എത്തും‌. അഞ്ച് തവണയാണ് മുംബൈ ചാമ്പ്യൻമാരായത്. ഉദ്ഘാടന മത്സരത്തിൽ പോരടിച്ച ടീമുകൾ അതേ വേദിയിൽ തന്നെ ഫൈനൽ മത്സരവും കളിക്കുന്നു എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.

Story Highlights: IPL 2023 final Gujarat Titans good start against Chennai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here