ഐടി സെല്‍ ഗുസ്തി താരങ്ങളുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിക്കുന്നു; പരാതി നല്‍കുമെന്ന് ബജ്‍റംഗ് പുനിയ

പൊലീസ് കസ്റ്റഡിയില്‍ ഗുസ്തി താരങ്ങളായ സംഗീതാ ഫോഗട്ടും വിനേഷ് ഫോഗട്ടും ചിരിച്ചുകൊണ്ട് ഇരിക്കുന്നുവെന്ന തരത്തില്‍ പ്രചരിപ്പിക്കപ്പെടുന്ന ചിത്രം വ്യാജമാമെന്ന് ബജ്‌റംഗ് പുനിയ. പ്രചരിപ്പിക്കപ്പെടുന്ന മോര്‍ഫ് ചെയ്ത ഫോട്ടോയ്‌ക്കൊപ്പം യഥാര്‍ഥ ചിത്രം പങ്കുവെച്ചായിരുന്നു ബജ്‌റംഗ് പുനിയയുടെ ട്വീറ്റ്.(IT Cell Spreading False Picture Bajrang Punia shares morphed pic)
ഗുസ്തി താരങ്ങള്‍ പൊലീസ് കസ്റ്റഡിയില്‍ ചിരിച്ച് സെല്‍ഫിയെടുക്കുന്നുവെന്നാരോപിച്ചാണ് ബിജെപി ഹാന്‍ഡിലുകളില്‍ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിക്കപ്പെട്ടത്. ഇതിനെതിരെയാണ് ബജ്‌റംഗ് പൂനിയ രംഗത്തെത്തിയത്.
ഐ.ടി. സെല്ലിലെ ആളുകള്‍ വ്യാജ ചിത്രം പ്രചരിപ്പിക്കുകയാണ്. മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബജ്‌റംഗ് പുനിയ വ്യക്തമാക്കി.
Read Also: മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ; 56കാരന്റെ തലയിൽ ആഴത്തിൽ മുറിവേറ്റു
പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പ്രതിഷേധവുമായെത്തിയ ഗുസ്തി താരങ്ങളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം സമയത്ത് പ്രതിഷേധ മാര്‍ച്ചുമായെത്തിയ സാക്ഷി മാലിക്ക്, വിനേഷ് ഫോഗട്ട്, സംഗീത ഫോഗട്ട് എന്നിവരെടക്കമുള്ളവരെയായിരുന്നു പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
Story Highlights: IT Cell Spreading False Picture Bajrang Punia shares morphed pic
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here