”ബിജെപിയില്‍ ചേര്‍ന്നാല്‍ വിലക്ക് പിന്‍വലിക്കും”; നടപടി രാഷ്ട്രീയ ഗൂഢാലോചനയെന്നും ബജ്‌റംഗ് പുനിയ
ഉത്തേജന കേസില്‍ നാലുവര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ അതിരൂക്ഷമായി പ്രതികരിച്ച് ഒളിമ്പിക് മെഡല്‍ ജേതാവായ ഗുസ്തി താരം ബജ്‌റംഗ് പുനിയ. വിലക്ക് നേരിട്ടതില്‍ തനിക്ക് അദ്ഭുതമില്ലെന്നും ബി.ജെ.പി.യില്‍ ചേര്‍ന്നാല്‍ ഈ വിലക്ക് നീക്കാമെന്നും പുനിയ തുറന്നടിച്ചു. വ്യക്തിവൈരാഗ്യത്തിന്റെയും തനിക്കെതിരെയുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെയും തെളിവാണ് നാല് വര്‍ഷത്തെ ഈ വിലക്കെന്നും വനിത ഗുസ്തി താരങ്ങളെ പിന്തുണച്ച് തങ്ങള്‍ നേതൃത്വം നല്‍കിയ പോരാട്ടത്തിനുള്ള പ്രതികാര നടപടിയാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നും താരം വ്യക്തമാക്കി. ഞങ്ങള്‍ അനീതിക്കും ചൂഷണത്തിനുമെതിരെയാണ് ശബ്ദമുയര്‍ത്തിയതെന്നും ബജ്‌റംഗ് പുനിയ ചൂണ്ടിക്കാട്ടി.
ബിജെപി സര്‍ക്കാരും ഫെഡറേഷനും ചേര്‍ന്ന് എന്നെ കുടുക്കാനും എന്റെ കരിയര്‍ തകര്‍ക്കാനും ഗൂഢാലോചന നടത്തിയിട്ടുണ്ട്. ഇപ്പോഴുണ്ടായിരിക്കുന്ന തീരുമാനം ന്യായമല്ലെന്നും എന്നെയും എന്നെപ്പോലുള്ള മറ്റു കായികതാരങ്ങളെയും തകര്‍ക്കാനുള്ള ശ്രമമാണെന്നും താരം എക്സില്‍ പങ്കുവെച്ച നീണ്ട കുറിപ്പില്‍ വ്യക്തമാക്കുന്നു. വിലക്കുമായി ബന്ധപ്പെട്ടുള്ള ഒരു വീഡിയോയും എക്സില്‍ ടോക്കിയോ ഒളിമ്പിക്സിലെ വെങ്കലമെഡല്‍ ജേതാവായ ബജ്‌റംഗ് പുനിയ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വര്‍ഷമാദ്യം നടന്ന ഗുസ്തി സെലക്ഷന്‍ ട്രയല്‍സിനിടെ സാംപിള്‍ നല്‍കാന്‍ വിസമ്മതിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പുനിയയെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ സാംപിള്‍ നല്‍കാന്‍ വിസമ്മതിച്ചിട്ടില്ലെന്നും സാംപിള്‍ എടുക്കാന്‍ കാലാവധികഴിഞ്ഞ കിറ്റുമായി വന്നതുകൊണ്ടാണ് സഹകരിക്കാതിരുന്നതെന്നും താരം പിന്നീട് വിശദീകരിച്ചിരുന്നു.
താരമെന്ന നിലയിലും പരിശീലകനെന്ന നിലയിലും നാല് വര്‍ഷത്തേക്ക് അദ്ദേഹത്തിന് വിലക്കുണ്ടായിരിക്കും. ഈ കാലയളവില്‍ ദേശീയ, അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാനും ആവില്ല. വിദേശ പരിശീലനം പോലുമാകില്ല. ബി.ജെ.പി.യുടെ മുന്‍ എം.പിയായ ബ്രിജ്ഭൂഷണിനെതിരായ ലൈംഗികപീഡന പരാതിയില്‍ ഡല്‍ഹിയില്‍ ഗുസ്തി താരങ്ങള്‍ നടത്തിയ സമരത്തിന് നേതൃത്വം നല്‍കിയിരുന്നത് ബജ്‌റംഗ് പുനിയ അടക്കമുള്ളവരായിരുന്നു.
Story Highlights: Olympics bronze medalist Bajrang Punia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here