Advertisement

നിയമലംഘകരെ പിടികൂടാൻ കർശന പരിശോധനയുമായി സൗദി; പിടികൂടിയത് 12,093 ഓളം പേരെ

May 29, 2023
Google News 3 minutes Read
Saudi has strengthened the inspection to find law breakers

നിയമലംഘകരെ പിടികൂടാനുള്ള പരിശോധനകൾ കർശനമാക്കി സൗദി ആഭ്യന്തര മന്ത്രാലയം. ഈ മാസം 18 മുതൽ 24 വരെ സുരക്ഷാസേനയുടെ വിവിധ യൂണിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും സംയുക്തമായി നടത്തിയ പരിശോധനയിൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽനിന്നായി 12,093 ഓളം പേരെയാണ് പിടികൂടിയത്. ( Saudi has strengthened the inspection to find law breakers ).

സൗദിയിൽ നിയമലംഘകരെ പിടികൂടാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ പരിശോധന കർശനമായി തുടരുകയാണ്. പിടികൂടിയ 12,093 ഓളം പേരിൽ 6,598ഓളം പേർ താമസ നിയമം ലംഘിച്ചവരും 4,082ഓളം പേർ അതിർത്തി സുരക്ഷ ലംഘനം നടത്തിയവരുമാണ്. തൊഴിൽ നിയമ ലംഘനത്തിന് 1,413ഓളം പേരും പിടിയിലായി.

Read Also: സൗദിയിലെത്തുന്ന വിനോദസഞ്ചാരികളുടെ പരാതി പരിഹരിക്കാൻ വിമാനത്താവളങ്ങളിൽ അതിവേഗ കോടതി

രാജ്യത്തേക്ക് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ മൊത്തം 401 പേർ അറസ്റ്റിലായി. ഇവരിൽ 45 ശതമാനം യമൻ പൗരന്മാരും 53 ശതമാനം എത്യോപ്യക്കാരും രണ്ടു ശതമാനം പേർ മറ്റ് രാജ്യക്കാരുമാണ്. 64 പേർ രാജ്യത്തിന്റെ അതിർത്തി കടന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിനും അറസ്റ്റിലായി.

താമസ, ജോലി, അതിർത്തി സുരക്ഷാ നിയമലംഘകർക്ക് വിവിധ സഹായങ്ങൾ നൽകിയ 13 പേരെയും സുരക്ഷസേന അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒരാഴ്ചക്കിടെ 6,676 നിയമലംഘകരെ രാജ്യത്തുനിന്ന് നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Story Highlights: Saudi has strengthened the inspection to find law breakers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here