Advertisement

സോണ്‍ടയുമായുള്ള എല്ലാ കരാറുകളും അവസാനിപ്പിച്ചതായി കൊച്ചി കോര്‍പറേഷന്‍

May 30, 2023
Google News 2 minutes Read
Kochi Corporation terminates all contracts with Zonta Infratech

ബയോമൈനിങ് കമ്പനിയായ സോണ്‍ടയുമായുള്ള എല്ലാ കരാറുകളും അവസാനിപ്പിച്ചതായി കൊച്ചി കോര്‍പറേഷന്‍. ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണത്തില്‍ സോണ്‍ടയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നടപടി. കൊച്ചിന്‍ കോര്‍പറേഷനിലെ ജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ പുതിയ മൂന്ന് കമ്പനികള്‍ക്ക് കരാര്‍ നല്‍കുമെന്നാണ് കോര്‍പറേഷന്‍ അറിയിച്ചിരിക്കുന്നത്. (Kochi Corporation terminates all contracts with Zonta Infratech)

കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനമായത്. സോണ്‍ടയെ കരിമ്പട്ടികയില്‍ പെടുത്താന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്നും കോര്‍പറേഷന്‍ അറിയിച്ചിട്ടുണ്ട്. കൊച്ചിയിലെ ജൈവ മാലിന്യ സംസ്‌കരണം ജൂണ്‍ ഒന്ന് മുതല്‍ പൂര്‍വസ്ഥിതിയിലേക്ക് വരുമെന്ന ഉറപ്പും ഇന്നത്തെ കൗണ്‍സില്‍ യോഗത്തില്‍ വച്ച് നല്‍കപ്പെട്ടു. മൂന്ന് കമ്പനികളുമായി നാളെയാകും കരാര്‍ ഒപ്പുവയ്ക്കുക.

Story Highlights: Kochi Corporation terminates all contracts with Zonta Infratech

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here