വേതന വർധന ആവശ്യപ്പെട്ട് പണിമുടക്ക് പ്രഖ്യാപിച്ച നഴ്സുമാരുമായി ലേബർ കമ്മീഷണറുടെ ചർച്ച ഇന്ന്

വേതന വർധന ആവശ്യപ്പെട്ട് 72 മണിക്കൂർ പണിമുടക്ക് സമരം പ്രഖ്യാപിച്ച തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ മേഖലയിലെ നഴ്സുമാരുമായി ലേബർ കമ്മീഷണറുടെ ചർച്ച ഇന്ന്. രാവിലെ പതിനൊന്ന് മണിക്ക് തൊഴിൽ ഭവനിലാണ് ചർച്ച. ജൂൺ 5,6,7 തീയതികളിലായാണ് 72 മണിക്കൂർ സമരം നടത്തുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രഖ്യാപിച്ചത്.
കഴിഞ്ഞ അഞ്ചര വർഷമായി ശമ്പളത്തിൽ വർധനവ് ഉണ്ടായിട്ടില്ല. പുതിയ ശമ്പള വർധനവ് പ്രഖ്യാപിക്കാൻ സർക്കാർ കാലതാമസം എടുക്കുന്നു. പുതുക്കിയ ശമ്പള വർദ്ധനവ് സർക്കാർ പ്രഖ്യാപിക്കുന്നത് വരെ ഇപ്പോൾ കിട്ടുന്ന ശമ്പളത്തിന്റെ 50% വർദ്ധനവ് കിട്ടണം എന്നതാണ് നഴ്സുമാരുടെ പ്രധാനപ്പെട്ട ആവശ്യം. നേരത്തെ തൃശൂർ ജില്ലയിൽ നഴ്സുമാർ നടത്തിയ സമരത്തെ തുടർന്ന് ശമ്പളം വർധിപ്പിച്ചിരുന്നു.
Story Highlights: nurses protest labor commissioner
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here