ഷാര്‍ജ കെഎംസിസിയ്ക്ക് പുതിയ നേതൃത്വം; ഹാഷിം നൂഞ്ഞേരി പ്രസിഡന്റ്; മുജീബ് തൃക്കണാപുരം ജനറല്‍ സെക്രട്ടറി

ഷാര്‍ജ കെഎംസിസിയ്ക്ക് പുതിയ നേതൃത്വം. മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ നിലവില്‍ വന്ന പുതിയ സംസ്ഥാന കൗണ്‍സിലില്‍ നിന്നാണ് ഷാര്‍ജ കെഎംസിസി സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുത്തത്. ഹാഷിം നൂഞ്ഞേരി പ്രസിഡന്റ് മുജീബ് തൃക്കണാപുരം ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍ ട്രഷറര്‍ എന്നിവരാണ് പുതിയ കമ്മിറ്റിയെ നയിക്കുക. (Sharjah KMCC new President general secretary)
അബ്ദുള്ള ചേലേരി, ടി .ഹാഷിം, കബീര്‍ ചാന്നാങ്കര, സൈദ് മുഹമ്മദ്, ജമാല്‍ ബൈത്താന്‍, സക്കീര്‍ കുമ്പള, ത്വയ്യിബ് ചേറ്റുവ എന്നിവരാണ് പുതിയ വൈസ് പ്രസിഡന്റുമാര്‍. സിബി കരീം ചിത്താരി, ഫസല്‍ തലശ്ശേരി, അഷറഫ് പരതക്കാട്, നസീര്‍ കുനിയില്‍, സുബൈര്‍ തിരുവങ്ങൂര്‍, ഫൈസല്‍ അഷ്ഫാക്ക്, ഷാനവാസ് എന്നിവരെ സെക്രട്ടറിമാരായും ഐക്യകണ്‌ഠേനെയാണ് തെരഞ്ഞെടുത്തത്. റിട്ടേണിംഗ് ഓഫീസര്‍ സൂപ്പി പാതിരപ്പറ്റ, നിരീക്ഷകന്‍ മുസ്തഫ തിരൂര്‍ എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. യുഎഇ കെഎംസിസി പ്രസിഡന്റ് ഡോക്ടര്‍ പുത്തൂര്‍ റഹ്മാന്‍, കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. യുഎഇ കെഎംസിസി ട്രഷറര്‍ നിസാര്‍ തളങ്കര, മുന്‍ സംസ്ഥാന പ്രസിഡന്റ് ടി കെ അബ്ദുല്‍ ഹമീദ് എന്നിവര്‍ പ്രസംഗിച്ചു.മുജീബ് തൃക്കണാപുരം സ്വാഗതവും ഹാഷിം നൂഞ്ഞേരി നന്ദിയും പറഞ്ഞു.
Story Highlights: Sharjah KMCC new President general secretary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here