ആരാകും 75 ലക്ഷം നേടുക? സ്ത്രീശക്തി SS 367 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി SS 367 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്. ഒന്നാം സമ്മാനം നേടുന്ന വിജയിക്ക് 75 ലക്ഷം രൂപയാണ് സമ്മാനത്തുക. 75 ലക്ഷം രൂപ ഒന്നാം സമ്മാനം നല്‍കുന്ന ലോട്ടറി ടിക്കറ്റിന്റെ രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്.(Sthree Sakthi Lottery ss 366 result today)
ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ http://www.keralalotteries.com, https://www.keralalotteryresult.net എന്നിവയിലൂടെയാണ് ഫലം അറിയാന്‍ കഴിയുക. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.
Read Also: ലോട്ടറി തുക എങ്ങനെ വിനിയോഗിക്കണം ? ഇക്കാര്യങ്ങൾ അറിയാം
അയ്യായിരമോ അതില്‍ താഴെയോ ആണ് സമ്മാനത്തുകയെങ്കില്‍ ടിക്കറ്റുമായി ഏജന്റിനെ സമീപിക്കാം. സമ്മാനത്തുക 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പ്പിക്കേണ്ടതുണ്ട്.
Story Highlights: Sthree Sakthi Lottery ss 366 result today