Advertisement

മൗണ്ട്ബാറ്റണും നെഹ്രുവും തമ്മിലുള്ള വ്യാജ ഫോട്ടോ; സംഘി നുണ ഫോട്ടോഷോപ്പിന്റേയും അപ്പുറത്തേക്ക് കടന്നിരിക്കുന്നു; വിടി ബല്‍റാം

May 30, 2023
Google News 3 minutes Read
vt-balram-facebook-post-aganist-bjp-it-cell

ഫോട്ടോഷോപ്പിന്റേയും അപ്പുറത്തേക്ക് സംഘി നുണ ഫാക്ടറികള്‍ കടന്നിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. ആധുനികമായ എഐ സങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് തീര്‍ത്തും വ്യാജമായ, എന്നാല്‍ ഒറ്റനോട്ടത്തില്‍ ഒറിജിനലായിത്തന്നെ തോന്നുന്ന ഫോട്ടോകള്‍ ആണ് ഈയിടെയായി അവര്‍ സൃഷ്ടിച്ച് പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നതെന്നും വിടി ബല്‍റാം ഫേസ്ബുക്കിൽ കുറിച്ചു.(VT Balram Facebook Post Aganist BJP IT Cell)

മൗണ്ട്ബാറ്റണും നെഹ്രുവും തമ്മിലുള്ള ഒരു വ്യാജ ഫോട്ടോ ഈയടുത്ത കാലത്ത് ഇങ്ങനെ പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇങ്ങനെയൊരു ഫോട്ടോ ഒറിജിനലായി ഉണ്ടായിരുന്നുവെങ്കില്‍ അതെത്രയോ നേരത്തേതന്നെ സംഘികള്‍ അവരുടെ പതിവ് നെഹ്രു അധിക്ഷേപത്തിനായി ഉപയോഗിക്കുമായിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിക്കുന്നു.

ബ്രിട്ടീഷുകാരന്റെ കാല് നക്കുന്ന സവര്‍ക്കറുടെ ട്രോളുകള്‍ക്ക് ബദലായി സംഘി ബുദ്ധിയില്‍ ഉരുത്തിരിഞ്ഞതാകണം ഈ ഷേവ് ചെയ്ത് കൊടുക്കുന്ന നെഹ്രു.എന്നാല്‍ സംഘി സാങ്കേതികവിദ്യകള്‍ അതിന്റെ കുറവുകള്‍ തീര്‍ത്ത് അതിവേഗം പുരോഗമിക്കുകയാണ്.

Read Also: മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ; 56കാരന്റെ തലയിൽ ആഴത്തിൽ മുറിവേറ്റു

ബിജെപി നേതാവ് കൂടിയായ ബ്രിജ്ഭൂഷണ്‍ സിംഗ് എംപിയുടെ ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന ഇന്ത്യയുടെ അഭിമാനങ്ങളായ ഗുസ്തി താരങ്ങള്‍ക്കെതിരായ വ്യാജ പ്രചരണങ്ങള്‍ക്കാണ് ഇപ്പോള്‍ ഇങ്ങനെ എഐ സങ്കേതികവിദ്യകള്‍ ദുരുപയോഗിക്കപ്പെടുന്നത്. എന്നാല്‍ ചെറിയ ശ്രദ്ധക്കുറവുകൊണ്ട് ഇത്തവണയും അവര്‍ക്ക് പാളിയിട്ടുണ്ട്. ഇനിയങ്ങോട്ട് എന്തെല്ലാമാണ് അവര്‍ സൃഷ്ടിച്ച് ഇറക്കാനിരിക്കുന്നത് എന്ന് കണ്ട് തന്നെ അറിയണമെന്നും വി ടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

വി ടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചത്

ഫോട്ടോഷോപ്പിന്റേയും അപ്പുറത്തേക്ക് സംഘി നുണ ഫാക്ടറികൾ കടന്നിരിക്കുന്നു. ആധുനികമായ AI സങ്കേതിക വിദ്യകൾ ഉപയോഗിച്ച് തീർത്തും വ്യാജമായ, എന്നാൽ ഒറ്റനോട്ടത്തിൽ ഒറിജിനലായിത്തന്നെ തോന്നുന്ന ഫോട്ടോകൾ ആണ് ഈയിടെയായി അവർ സൃഷ്ടിച്ച് പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. മൗണ്ട്ബാറ്റണും നെഹ്രുവും തമ്മിലുള്ള ഒരു വ്യാജ ഫോട്ടോ ഈയടുത്ത കാലത്ത് ഇങ്ങനെ പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇങ്ങനെയൊരു ഫോട്ടോ ഒറിജിനലായി ഉണ്ടായിരുന്നുവെങ്കിൽ അതെത്രയോ നേരത്തേതന്നെ സംഘികൾ അവരുടെ പതിവ് നെഹ്രു അധിക്ഷേപത്തിനായി ഉപയോഗിക്കുമായിരുന്നു എന്ന് ഏതൊരാൾക്കും സാമാന്യബുദ്ധി ഉപയോഗിച്ച് ഊഹിക്കാവുന്നതേയുള്ളൂ. ഏതായാലും ആ AI ഫോട്ടോയിൽ മൗണ്ട്ബാറ്റണൊക്കെ ഇന്ത്യയിൽ ഉണ്ടായിരുന്ന കാലത്തുള്ള താരതമ്യേനെ ചെറുപ്പമായ നെഹ്രുവല്ല, തന്റെ അവസാനകാലത്തെ പ്രായമായ നെഹ്രുവിന്റെ രൂപമാണ് കാണാനാവുന്നത് എന്നത് കൊണ്ട് തന്നെ അത് വ്യാജമാണെന്ന് തിരിച്ചറിയപ്പെട്ടു. മൗണ്ട്ബാറ്റണടൊപ്പമുള്ള മറ്റൊരു ഫോട്ടോയിലും കണ്ണടയൊക്കെ ധരിച്ച നെഹ്രുവിനെ നാമിതുവരെ കണ്ടിട്ടില്ല. ബ്രിട്ടീഷുകാരന്റെ കാല് നക്കുന്ന സവർക്കറുടെ ട്രോളുകൾക്ക് ബദലായി സംഘി ബുദ്ധിയിൽ ഉരുത്തിരിഞ്ഞതാകണം ഈ ഷേവ് ചെയ്ത് കൊടുക്കുന്ന നെഹ്രു.
എന്നാൽ സംഘി സാങ്കേതികവിദ്യകൾ അതിന്റെ കുറവുകൾ തീർത്ത് അതിവേഗം പുരോഗമിക്കുകയാണ്. ബിജെപി നേതാവ് കൂടിയായ ബ്രിജ്ഭൂഷൺ സിംഗ് എംപിയുടെ ലൈംഗിക ചൂഷണങ്ങൾക്കെതിരെ സമരം ചെയ്യുന്ന ഇന്ത്യയുടെ അഭിമാനങ്ങളായ ഗുസ്തി താരങ്ങൾക്കെതിരായ വ്യാജ പ്രചരണങ്ങൾക്കാണ് ഇപ്പോൾ ഇങ്ങനെ AI സങ്കേതികവിദ്യകൾ ദുരുപയോഗിക്കപ്പെടുന്നത്. എന്നാൽ ചെറിയ ശ്രദ്ധക്കുറവുകൊണ്ട് ഇത്തവണയും അവർക്ക് പാളിയിട്ടുണ്ട്.
ഇനിയങ്ങോട്ട് എന്തെല്ലാമാണ് അവർ സൃഷ്ടിച്ച് ഇറക്കാനിരിക്കുന്നത് എന്ന് കണ്ട് തന്നെ അറിയണം. ഏതായാലും ‘എന്റയർ പൊളിറ്റിക്കൽ സയൻസി’ലെ തന്റെ സഹപാഠികളൊത്ത് ഇരിക്കുന്ന നരേന്ദ്ര മോദിയുടെ ഗ്രൂപ്പ് ഫോട്ടോയെങ്കിലും ഉടൻ തയ്യാറാക്കണമെന്ന് അവരോടായി അഭ്യർത്ഥിക്കുന്നു.

Story Highlights: VT Balram Facebook Post Aganist BJP IT Cell

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here