വയനാട് താണ്ടി 24 കണക്ട് റൈഡ് ഷോ; ചുരം കയറുമോ വികസനം എന്ന വിഷയത്തിൽ ജനകീയ സംവാദം നടന്നു

സഹായിക്കാൻ മനസുള്ളവരെയും സഹായത്തിന് അർഹതയുള്ളവരെയും കൂട്ടിയിണക്കുന്ന പദ്ധതിയായ 24 കണക്ട് റോഡ് ഷോ വയനാട്ടിൽ പൂർത്തിയായി. നടവയൽ, കൽപ്പറ്റ, മാനന്തവാടി എന്നിവിടങ്ങളിലായിരുന്നു സ്വീകരണം. തോണിച്ചാൽ അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ചുരം കയറുമോ വികസനം എന്ന വിഷയത്തിൽ ജനകീയ സംവാദം വയനാടിൻ്റെ അടിസ്ഥാന വിഷയങ്ങളിലൂന്നിയുള്ള സമഗ്ര ചർച്ചയായി മാറി. 24 Connect Road Show Impact at Wayanad
ആഗോള മലയാളികളുടെ ബൃഹദ് ശ്രൃംഖല എന്ന ദൗത്യവുമായി നടക്കുന്ന റോഡ് ഷോക്ക് നടവയലിലും കൽപ്പറ്റയിലും മാനന്തവാടിയിലും ലഭിച്ചത് ഹൃദ്യമായ സ്വീകരണം. ഫ്ലവേഴ്സ് താരങ്ങളുടെ പ്രകടനം റോഡ് ഷോയ്ക്ക് മിഴിവു പകർന്നു. നടവയലിൽ പത്മശ്രീ ജേതാവ് ചെറുവയൽ രാമനെ വിജിലൻസ് ഡിവൈഎസ്പിയും സിനിമ നടനുമായ സിബി തോമസ് പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു.
കൽപ്പറ്റ KLM ആക്സിവ ഫിൻവെസ്റ്റ് ഓഫീസിനുമുന്നിൽ റോഡ് ഷോയിൽ സൗത്ത് കൊറിയയിൽ നടന്ന മാസ്റ്റേഴ്സ് ഗെയിംസ് & അത്ലറ്റിക്സ് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വേണ്ടി ഹാമർ ത്രോയിലും ഹഡിൽസിലും വെള്ളി മെഡൽ നേടിയ വെള്ളമുണ്ട സ്വദേശി ഷീന ദിനേശിനെ ആദരിച്ചു.
മാനന്തവാടി തോണിച്ചാൽ അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിന് സമീപം ചുരം കയറുമോ വികസനം എന്ന വിഷയത്തിൽ നടന്ന ജനകീയ സംവാദം വയനാടിൻ്റെ അടിസ്ഥാന പ്രശ്നങ്ങൾ മുതൽ ജില്ലയുടെ മുന്നോട്ടുള്ള കുതിപ്പ് വര ചൂണ്ടിക്കാട്ടുന്ന സമഗ്ര ചർച്ചയായി. വയനാട്ടിലെ സ്വീകരണത്തിന് ശേഷം 24 കണക്ട് നാളെ കണ്ണൂർ ജില്ലയിലേക്ക് നീങ്ങും.
Story Highlights: 24 Connect Road Show Impact at Wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here