അനധികൃത സ്വത്ത് സമ്പാദന കേസ്; കസ്റ്റംസ് മുൻ ഡെപ്യൂട്ടി കമ്മീഷണർക്കും കുടുംബത്തിനും തടവ് ശിക്ഷ
അനധികൃത സ്വത്ത് സമ്പാദന കേസിൽ കസ്റ്റംസ് മുൻ ഡെപ്യൂട്ടി കമ്മീഷണർക്കും കുടുംബത്തിനും തടവ് ശിക്ഷ. കസ്റ്റംസ് കോഴിക്കോട് മുൻ ഡെപ്യൂട്ടി കമ്മീഷണർ പി ആർ വിജയനും കുടുംബത്തിനും ആണ് ശിക്ഷ വിധിച്ചത്. കൊച്ചിയിലെ സിബിഐ കോടതിയുടേത് ആണ് നടപടി. തടവ് ശിക്ഷക്ക് പുറമെ രണ്ടരക്കോടി രൂപ പിഴയും നൽകണം. CBI Court sentences ex-customs official and family Imprisonment
കസ്റ്റംസ് കോഴിക്കോട് മുൻ ഡെപ്യൂട്ടി കമ്മീഷണർ പി ആർ വിജയനും ഭാര്യയ്ക്കും മൂന്ന് മക്കൾക്കുമാണ് കൊച്ചിയിലെ സിബിഐ കോടതി ശിക്ഷ വിധിച്ചത്. രണ്ട് വർഷം കഠിനതടവും രണ്ടര കോടി രൂപ പിഴയും നൽകണം. സിബിഐ സ്പെഷ്യൽ ജഡ്ജ് കെ കെ ബാലകൃഷ്ണൻ ആണ് കേസിൽ വിധി പറഞ്ഞത്. പി ആർ വിജയൻ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ ആയിരിക്കേ 78 ലക്ഷത്തിന്റെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം നടത്തിയെന്നായിരുന്നു സിബിഐയുടെ കണ്ടെത്തൽ.
കൂടാതെ തന്റെ ഔദ്യോഗിക പദവി പി ആർ വിജയൻ ദുരുപയോഗം ചെയ്തതായും സിബിഐ കണ്ടെത്തിയിരുന്നു. ക്രമക്കേടിലൂടെ ലഭിച്ച പണം പി ആർ വിജയൻ ഭാര്യയുടെയും മക്കളുടെയും പേരിലേക്ക് മാറ്റി. ഗൂഡാലോചന കുറ്റം ചുമത്തിയാണ് ഇവർക്കെതിരെയുള്ള നടപടി. അഴിമതി നിരോധന നിയമപ്രകാരം ആയിരുന്നു സിബിഐയുടെ കേസ്.
Story Highlights: CBI Court sentences ex-customs official and family Imprisonment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here