പരശുറാം എക്സ്പ്രസിന് ചിറയിൻകീഴ് സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചു; നന്ദി അറിയിച്ച് വി മുരളീധരൻ

പരശുറാം എക്സ്പ്രസിന് ചിറയിൻകീഴ് സ്റ്റേഷനിൽ സ്റ്റോപ് അനുവദിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം. മന്ത്രാലയത്തിന്റെ നടപടിയെ സന്തോഷപൂർവം സ്വാഗതം ചെയ്യുന്നതായി വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു.(Parasuram Express has been given a stop at Chirayinkeezhu station)
ആയിരങ്ങൾ ആശ്രയിക്കുന്ന ചിറയിൻകീഴ് സ്റ്റേഷനിൽ പല എക്സ്പ്രസ് ട്രെയിനുകൾക്കും സ്റ്റോപ്പില്ലെന്ന പ്രദേശവാസികളുടെ പരാതി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ വി മുരളീധരൻ നേരിട്ട് അറിയിച്ചിരുന്നു.
Read Also: മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ; 56കാരന്റെ തലയിൽ ആഴത്തിൽ മുറിവേറ്റു
യാത്രക്കാർ വർക്കല സ്റ്റേഷനെ ആശ്രയിക്കേണ്ടി വരുന്നുവെന്നിരിക്കെ യാത്രാദുരിതത്തിന് അറുതിവരുത്താൻ അനുഭാവപൂർവം ഇടപെടുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകിയിരുന്നു. ഇന്നത് യാഥാർത്ഥ്യമാകുമ്പോൾ ചിറയിൻകീഴ് നിവാസികൾക്ക് വേണ്ടി സ്‌നേഹവും നന്ദിയും അറിയിക്കുന്നതായും വി മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു.
വി മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചത്
പരശുറാം എക്സ്പ്രസിന് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ് അനുവദിച്ച റെയിൽവേ മന്ത്രാലയത്തിൻ്റെ നടപടിയെ സന്തോഷപൂർവം സ്വാഗതം ചെയ്യുന്നു.
ആയിരങ്ങൾ ആശ്രയിക്കുന്ന ചിറയിൻകീഴ് സ്റ്റേഷനിൽ പല എക്സ്പ്രസ് ട്രെയിനുകൾക്കും സ്റ്റോപ്പില്ലെന്ന പ്രദേശവാസികളുടെ പരാതി കേന്ദ്ര റയിൽവേ മന്ത്രി ശ്രീ.അശ്വിനി വൈഷ്ണവ് ജിയെ നേരിട്ട് അറിയിച്ചിരുന്നു. യാത്രക്കാർ വർക്കല സ്റ്റേഷനെ ആശ്രയിക്കേണ്ടി വരുന്നു എന്നിരിക്കെ യാത്രാദുരിതത്തിന്
അറുതിവരുത്താൻ അനുഭാവപൂർവം ഇടപെടുമെന്ന് ബഹു. മന്ത്രി ഉറപ്പ് നൽകിയിരുന്നു.
ഇന്നത് യാഥാർത്ഥ്യമാകുമ്പോൾ ചിറയിൻകീഴ് നിവാസികൾക്ക് വേണ്ടി അദ്ദേഹത്തെ സ്നേഹവും നന്ദിയും അറിയിക്കുന്നു. റെയിൽവേ സ്റ്റേഷൻ്റെ അടിസ്ഥാന സൗകര്യവികസനത്തിലും മന്ത്രാലയ ഇടപെടൽ ഉടൻ പ്രതീക്ഷിക്കാം.
Story Highlights: Parasuram Express has been given a stop at Chirayinkeezhu station