ചെന്നൈയിൽ ജോലി വാഗ്ദാനം ചെയ്ത്, യുവതികളെ പെൺവാണിഭത്തിനായി ഉപയോഗിക്കുന്ന സംഘത്തിലെ രണ്ടു പേർ പിടിയിൽ

തമിഴ്നാട് ചെന്നൈയിൽ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ച്, യുവതികളെ പെൺവാണിഭത്തിനായി ഉപയോഗിക്കുന്ന സംഘത്തിലെ രണ്ടു പേർ പിടിയിൽ. മൈലാപ്പൂരിൽ ഹോസ്റ്റൽ നടത്തിയിരുന്ന ശരവണരാജ്, കണ്ണൻ എന്നിവരാണ് പിടിയിലായത്. ഭീഷണിപ്പെടുത്തി, ലൈംഗിക തൊഴിലിനായി ഉപയോഗിച്ചിരുന്ന നാല് കെനിയൻ യുവതികളെ പൊലീസ് രക്ഷപ്പെടുത്തി. ( Sex racket gang arrested in Chennai ).
മൈലാപ്പൂരിലെ വനിതാ ഹോസ്റ്റൽ കേന്ദ്രീകരിച്ച് പെൺവാണിഭം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. ഇവിടെ കണ്ടെത്തിയ കെനിയൻ യുവതികളിൽ നിന്നും പൊലിസ് വിവരങ്ങൾ ശേഖരിയ്ക്കുകയായിരുന്നു. ജോലി തേടി ചെന്നൈയിൽ എത്തുന്ന വിദേശവനിതകളെയും മറ്റ് സംസ്ഥാനക്കാരായ യുവതികളെയും ലക്ഷ്യമിട്ടാണ് സംഘം പ്രവർത്തിച്ചിരുന്നത്.
ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞ്, യുവതികളെ മൈലാപ്പൂരിലെ ഹോസ്റ്റലിൽ എത്തിയ്ക്കും. പിന്നീട് ഇവരെ ഹോസ്റ്റലിൽ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി, ലൈംഗീക തൊഴിലിനായി ഉപയോഗിയ്ക്കുകയായിരുന്നു. മാസങ്ങളായി ഇവിടെ പൂട്ടിയിട്ട കെനിയൻ യുവതികളെ പൊലിസ് രക്ഷപ്പെടുത്തി, സർക്കാർ അഭയകേന്ദ്രത്തിലാക്കി. കേസിൽ, ഹോസ്റ്റൽ ഉടമയും നടത്തിപ്പുകാരനുമാണ് ഇപ്പോൾ പിടിയിലായത്. സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലിസിൻ്റെ നിഗമനം. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
Story Highlights: Sex racket gang arrested in Chennai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here