മെഡിക്കൽ സർവീസസ് കോർപ്പറേഷന് എതിരായ പ്രതിപക്ഷ ആരോപണങ്ങൾ തള്ളി വീണാ ജോർജ്

മെഡിക്കൽ സർവീസസ് കോർപ്പറേഷന് എതിരായ പ്രതിപക്ഷ ആരോപണങ്ങൾ തള്ളി ആരോഗ്യമന്ത്രി വീണാ ജോർജ്. കൊവിഡുമായി ബന്ധപ്പെട്ട ഒന്നും കത്തിനശിച്ചിട്ടില്ലെന്ന് വിശദീകരണം. അതേസമയം, മൂന്ന് ഗോഡൗണുകളിലെ തീപിടിത്തം അന്വേഷിക്കാൻ പ്രത്യേക സമിതി രൂപീകരിക്കുമെന്ന് പറഞ്ഞ മന്ത്രി ആദ്യ പ്രതികരണം തിരുത്തി പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക സമിതിയുണ്ടെന്നും വ്യക്തമാക്കി. Veena George on allegations against Medical Services Corporation
10 ദിവസത്തിനിടെ മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ മൂന്നു ഗോഡൗണുകളിൽ തീപിടിത്തം. അടിമുടി ദൂരഹത. തീപിടിത്തമുണ്ടായി ആഴ്ചകൾ കഴിഞ്ഞിട്ടും കാരണം എന്തെന്ന് ആരോഗ്യവകുപ്പിനോ കെ.എം.എസ്.സി.എല്ലിനോ അറിയില്ല. പ്രത്യേക അന്വേഷണത്തെ സംഘത്തെ നിയോഗിച്ചോ എന്ന ചോദ്യത്തിന് മന്ത്രിയുടെ ആദ്യ പ്രതികരണം വിശദമായ പരിശോധനയ്ക്ക് പ്രത്യേക സംഘത്തെ രൂപീകരിക്കുമെന്നായിരുന്നു.
Read Also: ‘മഴക്കാല രോഗങ്ങൾക്ക് എതിരെ കനത്ത ജാഗ്രത വേണം. പ്രത്യേക ഫീവർ ക്ലിനിക്കുകൾ ആരംഭിക്കും’; വീണാ ജോർജ്
തീപിടിത്തത്തിന് പിന്നിൽ തെളിവ് നശിപ്പിക്കാനുള്ള ശ്രമം എന്ന പ്രതിപക്ഷ ആരോപണം ശരിയല്ലെന്ന് കെ.എം.എസ്.സി.എൽ അറിയിച്ചെന്നാണ് മന്ത്രിയുടെ വിശദീകരണം. ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് റിപ്പോർട്ടിൽ ബ്‌ളീച്ചിംഗ് പൗഡർ കെമിക്കൽ പരിശോധനയ്ക്ക് അയയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Story Highlights: Veena George on allegations against Medical Services Corporation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here