Advertisement

യുഎഇ പ്രഖ്യാപിച്ച കോർപ്പ്റേറ്റ് നികുതി നാളെ മുതൽ പ്രാബല്യത്തിൽ വരും

June 1, 2023
Google News 2 minutes Read
UAE corporate tax to come into effect from June 1

യുഎഇ പ്രഖ്യാപിച്ച കോർപ്പ്റേറ്റ് നികുതി നാളെ മുതൽ പ്രാബല്യത്തിൽ വരും. എണ്ണ ഇതര സമ്പദ്ഘടനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ്, കോർപ്പറേറ്റ് നികുതി സംവിധാനം യുഎഇ നടപ്പിലാക്കുന്നത്.
ഫ്രീ​സോ​ണിലുളള സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ബാ​ധ​ക​മ​ല്ല.

കഴിഞ്ഞ വർഷമാണ് യുഎഇ ധനമന്ത്രാലയം കോർപ്പറേറ്റ് നികുതി പ്രഖ്യാപിച്ചത്. പ്രതിവർഷം 3.75 ല​ക്ഷം ദിർഹത്തിൽ കൂടുതൽ ലാഭം നേടുന്ന കമ്പനികളാണ് നികുതിയുടെ പരിധിയിൽ വരുക. ലാഭത്തിന്റെ ഒമ്പത് ശതമാനമാണ് നികുതിയായി അടയ്ക്കേണ്ടത്. ജൂണിൽ കോർപറേറ്റ് നികുതി നിയമം പ്രാബല്യത്തിൽ വരുമെന്ന് ഫെഡറൽ ടാക്‌സ് അതോറിറ്റി നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിനായുള്ള രജിസ്ട്രേഷൻ നേരത്തെ ആരംഭിച്ചിരുന്നു.

Read Also: ഇനി രാജ്യത്തിന് പുറത്ത് നിന്നും എമിറേറ്റ്സ് ഐഡി പുതുക്കാം; പുത്തൻ സംവിധാനവുമായി യുഎഇ

ചെ​റു​കി​ട ബി​സി​ന​സു​ക​ളെ​യും സ്റ്റാ​ർ​ട്ട​പ്പു​ക​ളെ​യും സ​ഹാ​യി​ക്കു​ന്ന​തി​നാ​ണ്​ 3.75 ല​ക്ഷം ദി​ർ​ഹ​മി​ൽ കു​റ​വ്​ ലാ​ഭ​മു​ള്ള ക​മ്പ​നി​ക​ളെ നി​കു​തി പ​രി​ധി​യി​ൽ നി​ന്ന്​ ഒ​ഴി​വാ​ക്കി​യ​ത്. അതേസമയം, ലോകത്തെ ഏറ്റവും കുറഞ്ഞ കോർപ്പറേറ്റ് നികുതികളിൽ ഒന്നാണിതെന്ന് യുഎഇ വ്യക്തമാക്കി.

സർക്കാർ, സ്വകാര്യ ജോലിയിൽ നിന്നുള്ള ശമ്പളത്തിനോ മറ്റ് വ്യക്തിഗത വരുമാനത്തിനോ, ഈ കോർപ്പറേറ്റ് നികുതി ബാധകമല്ല. കൂടാതെ, ഫ്രീസോൺ കമ്പനികൾക്ക് നിലവിൽ നികുതിയിൽ ഇളവും അനുവദിക്കുന്നുണ്ട്.

Story Highlights: UAE corporate tax to come into effect from June 1

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here