950 കോടി രൂപ അനുവദിച്ച് ധനവകുപ്പ്; ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ ജൂണ്‍ എട്ടിന് വിതരണം ചെയ്യും

ക്ഷേമ പെന്‍ഷന്‍ വിതരണം ഈ മാസം എട്ടിന് പുനരാരംഭിക്കും. മൂന്നു മാസത്തെ പെന്‍ഷനില്‍ നിന്ന് ഒരു മാസത്തെ പെന്‍ഷന്‍ തുക ഈ മാസം എട്ടുമുതല്‍ വിതരണം ചെയ്യുന്നതിനായി 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ വിഷുവിനോട് അനുബന്ധിച്ച് രണ്ടുമാസത്തെ ക്ഷേമ പെന്‍ഷന്‍ സര്‍ക്കാര്‍ ഒരുമിച്ച് നല്‍കിയിരുന്നു.(Distribution of welfare pension from june eight)
Read Also: തീപിടുത്തമുണ്ടായതിന് മീറ്ററുകള്‍ അകലെ പെട്രോളിയം സംഭരണകേന്ദ്രം; ഒഴിവായത് വന്‍ ദുരന്തം
ഇതിനു ശേഷം ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ പെന്‍ഷനാണ് കുടിശികയായി ഉണ്ടായിരുന്നത്. ഇതില്‍ ഒരു മാസത്തെ ക്ഷേമ പെന്‍ഷനാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. നേരത്തെ മാസത്തിലൊരിക്കല്‍ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്തിരുന്നുവെങ്കിലും സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇത് നീണ്ടുപോവുകയായിരുന്നു. സംസ്ഥാനത്തെ 64 ലക്ഷം പേര്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുക.
Story Highlights: Distribution of welfare pension from june eight
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here