Advertisement

തിരുവനന്തപുരത്ത്‌ പൊലീസ് ഉദ്യോഗസ്ഥന് കോൺഗ്രസ് പ്രവർത്തകരുടെ മർദ്ദനം; മണ്ഡലം പ്രസിഡന്റ് കസ്റ്റഡിയിൽ

June 4, 2023
2 minutes Read
Image of policeman and Congess Flag

തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥന് കോൺഗ്രസ് പ്രവർത്തകരുടെ മർദ്ദനം. പനച്ചുമൂട് സഹകരണ സംഘം തെരഞ്ഞെടുപ്പിനിടെയായിരുന്നു മർദ്ദനം. തെരഞ്ഞെടുപ്പിനിടെ കോൺഗ്രസ് – സിപിഐഎം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. ഇതിൽ ഇടപെട്ടതോടെ കോൺഗ്രസ് പ്രവർത്തകർ പോലീസിനെതിരെ തിരിഞ്ഞു. തുടർന്നാണ് പ്രദേശത്ത് സംഘർഷമുണ്ടായത്. Congress Workers Attack Police in Thiruvananthapuram

സംഘർഷത്തിനിടെ വെള്ളറട സ്റ്റേഷനിലെ സിപിഒ വൈശാഖിന് കോൺഗ്രസ് പ്രവർത്തകരുടെ മർദ്ദനമേറ്റു. തലയ്ക്കു പരിക്കേറ്റ വൈശാഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ദസ്തക്കീറാണ് കസ്റ്റഡിയിലുള്ളത്.

Story Highlights: Congress Workers Attack Police in Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement