Advertisement

ബിഹാറില്‍ 1700 കോടി ചിലവിട്ട് നിർമ്മിക്കുന്ന പാലം തകർന്നു വീണു

June 4, 2023
Google News 1 minute Read

ബിഹാറില്‍ നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്ന് വീണു. ഇന്ന് വൈകിട്ടോടെയാണ് ഭാഗല്‍പൂരിലെ അഗുവാനി – സുല്‍ത്താന്‍ഗ‌ഞ്ച് പാലം ഗംഗാനദിയിലേക്ക് തകർന്ന് വീണത്. ആളപായമില്ലെന്നാണ് പ്രഥമിക നിഗമനം.

1700 കോടി രൂപ വിനിയോഗിച്ച് നിർമ്മിക്കുകയായിരുന്ന പാലമാണ് തകർന്നത്. 2015 ല്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് പാലത്തിന് തറക്കല്ലിട്ടത്. എട്ട് വര്‍ഷമായിട്ടും ഇതിന്റെ പണി പൂര്‍ത്തിയായിരുന്നില്ല.

ഇത് രണ്ടാം തവണയാണ് പാലം തകരുന്നത്. 2022 ലും പാലത്തിന്‍റ ഒരു ഭാഗം തകർന്ന് നദിയിലേക്ക് പതിച്ചിരുന്നു.

Story Highlights: Under construction bridge collapses in Bihar’s Bhagalpur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here